Advertisment

കായംകുളത്ത് കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 50 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി

New Update

കായംകുളം: കാ​റി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 50 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. കു​പ്ര​സി​ദ്ധ ഗു​ണ്ട ബു​നാ​ഷ് ഖാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ഡം​ബ​ര വാ​ഹ​ന​ത്തി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് വ​ള്ളി​കു​ന്നം എ​സ്‌ഐ ഷെ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ കാ​യം​കു​ള​ത്തു നി​ന്നും ക​റ്റാ​നം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന് പോ​ലീ​സ് കൈ​കാ​ണി​ച്ചു. എ​ന്നാ​ല്‍ നി​ര്‍​ത്താ​തെ അ​മി​ത​വേ​ഗ​ത​യി​ല്‍ പോ​യ വാ​ഹ​ന​ത്തെ പോ​ലീ​സ് പി​ന്തു​ട​ര്‍​ന്നു. കാ​ര്‍ മൂ​ന്നാം​കു​റ്റി​യി​ലു​ള്ള പെ​ട്രോ​ള്‍ പ​മ്ബി​ലേ​ക്ക് ക​യ​റ്റി​യ​തി​നു ശേ​ഷം ഡ്രൈ​വ​ര്‍ വാ​ഹ​ന​ത്തി​ല്‍ നി​ന്നും ഇ​റ​ങ്ങി​യോ​ടി. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വാ​ഹ​ന​ത്തി​ലൊ​ളി​പ്പി​ച്ച്‌ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച അ​മ്ബ​ത് കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ​യും ഉ​ട​മ​സ്ഥ​നെ​യും ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​ങ്ങി.

Advertisment