Advertisment

രാജ്യത്തെ ജനങ്ങളെ വിഡ്ഢിയാക്കുന്നതാണ് മോദിയുടെ ഇന്നത്തെ പ്രസംഗം...പാര്‍ലമെന്‍റിനെ ബഹുമാനിക്കണമെന്ന് മോദി പറയേണ്ടത് മൈതാനത്തല്ല, പാര്‍ലമെന്‍റിലാണ്..ഏറ്റവും കുറവ് പാര്‍ലമെന്‍റില്‍ വരുന്നത് മോദിയാണെന്ന് കെ സി വേണുഗോപാല്‍

New Update

ദില്ലി: രാജ്യത്തെ ജനങ്ങളെ വിഡ്ഢിയാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഇന്നത്തെ പ്രസംഗമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. പാര്‍ലമെന്‍റിനെ ബഹുമാനിക്കണമെന്ന് മോദി പറയേണ്ടത് മൈതാനത്തല്ല, പാര്‍ലമെന്‍റിലാണ്.

Advertisment

publive-image

ഏറ്റവും കുറവ് പാര്‍ലമെന്‍റില്‍ വരുന്നത് മോദിയാണ്. പൗരത്വ നിയമ ഭേദഗതിക്ക് എതിരെയുള്ള പ്രതിഷേധം കോണ്‍ഗ്രസ് രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

മോദി സര്‍ക്കാര്‍ രാജ് ഭവനുകളെ കൂടി എങ്ങനെ രാഷ്ട്രീയവൽകരിക്കുന്നു എന്നതിന്‍റെ പ്രകടമായ  ഉദാഹരണമാണ് ഇതെന്നായിരുന്നു വേണുഗോപാലിന്‍റെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്താന്‍ പൊലീസ് ശ്രമിക്കുന്നതിനെയും കെ സി വേണുഗോപാല്‍

വിമര്‍ശിച്ചു.

പൊലീസ് ഇത്രയധികം പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടും പ്രധാനമന്ത്രി പൊലീസിനെ

മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു കെ സി വേണുഗോപാലിന്‍റെ പരാമര്‍ശം.അതേസമയം കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപി വക്താവിനെ പോലെ സംസാരിക്കുകയാണെന്നും കെ സി

വേണുഗോപാല്‍ കുറ്റപ്പെടുത്തി.

kc venugopal
Advertisment