Advertisment

കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത് സ്വീകരണവും, അനുശോചന യോഗവും സംഘടിപ്പിച്ചു

New Update

കുവൈത്ത്: കുവൈത്തിലെ കാസറഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസറഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ കുവൈത്ത് (കെ ഇ എ ) ഫഹാഹീൽ ഏരിയാ കമ്മിറ്റി സ്വീകരണവും, അനുശോചന യോഗവും സംഘടിപ്പിച്ചു.

Advertisment

ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ ബിന്ദു നളിനാക്ഷന് കെ ഇ എ ഫാഹാഹീൽ ഏരിയാ ഊഷ്മളമായ സ്വീകരണം നൽകി.

publive-image

കെ ഇ എ സെന്ററൽ കമ്മിറ്റി പ്രസിഡൻ്റ് സത്താർ കുന്നിൻ്റെ മാതാവിൻ്റെ നിര്യാണത്തിലും, കോയമ്പത്തൂർ ബസ്സപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് വേണ്ടിയും അനുശോചന യോഗവും സംഘടിപ്പിച്ചു.

ഏരിയ പ്രസിഡൻ്റ് അഷറഫ് കൂച്ചാനത്തിൻ്റെ അദ്യക്ഷതയിൽ നടന്ന യോഗത്തിൽ നളിനാക്ഷൻ, മുഹമ്മദലി കടിഞ്ഞിമൂല, ശാലിനി എസ് മോഹൻ, സുരേന്ദ്രൻ മുങ്ങത്ത്, മുരളി, ഗണേഷ് മുങ്ങത്ത് എന്നിവർ സംസാരിച്ചു.

ബിന്ദു നളിനാക്ഷൻ സ്വീകരണത്തിന് നന്ദി അറിയിച്ചു. ഏരിയ ജനറൽ സെക്രട്ടറി സുധാകരൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സരിത ഉദയഭാനു നന്ദിയും പറഞ്ഞു.

Advertisment