മലയാള വെള്ളിത്തിരയില്‍ നിന്ന് പറന്നുയര്‍ന്ന് ദക്ഷിണേണന്ത്യയിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. മഹാനടിയുടെ വിജയം കീര്‍ത്തിയുടെ കീര്‍ത്തി വര്‍ധിപ്പിക്കുകയായിരുന്നു. പെരുമാറ്റം കൊണ്ടും ഇടപെടല്‍ കൊണ്ടും താരസുന്ദരി ഏവരുടെയും ഹൃദയം കീഴടക്കുകയാണിപ്പോള്‍.
വിശാലിന്‍റെ നായികയായെത്തുന്ന സണ്ടക്കോഴി 2 ന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് കീര്‍ത്തി. ഷൂട്ടിംഗ് അവസാനിച്ച ദിവസം സെറ്റിലുണ്ടായിരുന്ന എല്ലാവര്‍ക്കും സ്വര്‍ണ നാണയം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് താരസുന്ദരി. സാധാരണ ഗതിയില്‍ സൂപ്പര്‍ നായകന്‍മാരാണ് ഇത്തരത്തില്‍ സ്വര്‍ണം നല്‍കാറുള്ളത്.
നായകന്‍ വിശാലിനും സംവിധായകനുമുള്‍പ്പടെ 150 ഓളം പേര്‍ക്ക് ഒരു ഗ്രാം ഗോൾഡ് കോയിനാണ് കീര്‍ത്തി സമ്മാനമായി നല്‍കിയത്. നേരത്തെ മഹാനടിയുടെ ഷൂട്ടിങ് തീര്‍ന്നപ്പോഴും നടി ഇത്തരത്തില്‍ സ്വർണ നാണയം നല്‍കിയിരുന്നു.
മലയാളത്തില്‍ അധികം പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടില്ലെങ്കിലും തമിഴിലും കീർത്തിയാണ് പുതിയ താരറാണി. വിക്രത്തിനൊപ്പമുള്ള സാമി 2 ഉം വിജയിനൊപ്പമുള്ള ചിത്രവും പുറത്തിറങ്ങുന്നതോടെ കീര്‍ത്തി തമിഴകത്തെ ഏറ്റവും വിലയേറിയ നായികയാകുമെന്നാണ് വിലയിരുത്തലുകള്‍.
ഇതിന് മുമ്പ് മഹാനടി സിനിമയുടെ ഷൂട്ടിങ് അവസാനദിവസം അണിയറപ്രവര്‍ത്തകര്‍ക്ക് നടി സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയിരുന്നു. കരിയറിന്റെ ആദ്യകാലഘട്ടങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്ന താരമാണ് കീര്‍ത്തി. പിന്നീട് സ്വയപ്രയത്‌നത്താല്‍ നടി ഉയരത്തിലെത്തി. മഹാനടിയുടെ വമ്പന്‍ വിജയത്തോടെ നടിക്ക് ആരാധകരും ഏറി. നടിയെ ഒന്ന് നേരിട്ട് കാണുവാന്‍ ആയിരക്കണക്കിന് ആളുകളാണ് ഓരോ സ്ഥലത്തും എത്തുന്നത്. മുമ്പ് വിമര്‍ശിച്ചും പരിഹസിച്ചും വന്നവരൊക്കെ നടിയെ പ്രശംസിച്ച് എത്തുകയാണ് ഇപ്പോള്‍.