കെഫാക് -യൂനിമണി സോക്കർ ലീഗ് : സോക്കർ കേരള, ബ്ലാസ്റ്റേഴ്സ് കുവൈറ്റ്, മാക് കുവൈറ്റ് ടീമുകൾക്ക് വിജയം

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, September 14, 2018

മിശ്രിഫ് : കെഫാക് -യൂനിമണി സീസൺ 7 ലെ ഗ്രൂപ്പ് എ സോക്കർ ലീഗ് മത്സരങ്ങളിൽ സോക്കർ കേരള അൽ ഷബാബ് മത്സരത്തിൽ സെബാസ്റ്റ്യനിലൂടെ നേടിയ രണ്ടു ഗോളുകൾക്ക് സോക്കർ കേരള ജയം കണ്ടപ്പോൾ രണ്ടാം മസരത്തിൽ ബിഗ് ബോയ്സ് ചലഞ്ചേഴ്സ് ടീമുകൾ ഒന്നിനൊന്ന് മികച്ച പോരാട്ടം കാഴ്ചവെച്ച് ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു, മൂന്നാമത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സുമായി സ്പാർക്സ് ഏറ്റുമുട്ടിയപ്പോർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേർസ് വിജയം കണ്ടു.

ബ്ലാസ്റ്റേർസിനു വേണ്ടി നിതിൻ രണ്ടും, സമീർ ഒന്നും ഗോളുകൾ നേടിയപ്പോൾ ആൻസണിലൂടെ സ്പാർക്സ് ആശ്വാസ ഗോൾ കണ്ടെത്തി. അവസാന മത്സരത്തിൽ കഴിഞ്ഞ സീസണിലെ റണ്ണേർസ്അപ്പായ മാക് കുവൈറ്റുമായി സിയെസ്കൊ കുവൈറ്റ് ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ചപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാക് കുവൈറ്റ് വിജയികളായി.

മാസ്റ്റേഴ്സ് ലീഗിൽ ബിഗ് ബോയ്സ് എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേർസ് കുവൈറ്റ് പരാജയപ്പെടുത്തിയപ്പോൾ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് അൽ ഷബാബി നെ പരാജയപ്പെടുത്തി ചാമ്പ്യൻസ് എഫ്സി വിജയം കൈവരിച്ചു .മറ്റൊരു മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിൽവർ സ്റ്റാർ റൗദ ചലഞ്ചേർസ് എഫ് സിയെ പരാജയപ്പെടുത്തിയപ്പോൾ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മലപ്പുറം ബ്രദേർസ് കേരള ചലഞ്ചേർസിനെ പരാജയപ്പെടുത്തി.

മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി ബാബു (ബ്ലാസ്റ്റേർസ് കുവൈറ്റ്), റിയാസ് ബാബു (മലപ്പുറം ബ്രദേർസ്) തോമസ് (ചാമ്പ്യൻസ് എഫ്സി) മൽഷ ( സിൽവർ സ്റ്റാർ ) എന്നിവരും സോക്കർ ലീഗിൽ റംഷീദ്(മാക് കുവൈറ്റ് ) റാഷീദ് (ബിഗ് ബോയ്സ് ) സെബാസ്റ്റ്ൻ (സോക്കർ കേരള ) നിതിൻ (ബാസ്റ്റേർസ് ) എന്നിവരെയും തിരഞ്ഞെടുത്തു.

×