Advertisment

കൊവിഡ് ബാധിച്ച് മരിച്ച ഫാര്‍മസിസ്റ്റിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ച സര്‍ക്കാര്‍ ഫാര്‍മസിസ്റ്റ് രാജേഷ് കുമാര്‍ ഭരദ്വാജിന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ ചെക്ക് കൈമാറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച ഭരദ്വാജ് ജൂലൈ 20നാണ് മരിച്ചത്.

ഭരദ്വാജിനെ പോലെയുള്ള കൊവിഡ് പോരാളികളെ ഓര്‍ത്ത് അഭിമാനിക്കുന്നതായി കെജ്‌രിവാള്‍ പറഞ്ഞു. ഭരദ്വാജിന്റെ കുടുംബത്തിന് എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment