കെജ്‌റിവാളുമായി പ്രകാശ് രാജ് കൂടിക്കാഴ്ച നടത്തി: കെജ്‌റിവാളില്‍ നിന്നും പലകാര്യങ്ങളും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ്

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, January 10, 2019

ന്യൂഡെല്‍ഹി: നടന്‍ പ്രകാശ് രാജ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ബംഗലൂരു സെന്‍ട്രലില്‍ പ്രകാശ് രാജിന് ഉപാധിരഹിത പിന്തുണ നല്‍കുന്നതായി ആം ആദ്മി പാര്‍ട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു.ഡല്‍ഹി പോലൊരു നഗരം ഭരിക്കുന്ന കെജ്‌രിവാളില്‍ നിന്ന് പല കാര്യങ്ങളും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ പ്രകാശ് രാജ് ബംഗലൂരു സെന്‍ട്രല്‍ സീറ്റില്‍ നിന്നും സ്വതന്ത്രനായി ലോക്‌സഭയിലേക്ക് മല്‍സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പ്രകാശ് രാജിന് ഉപാധിരഹിത പിന്തുണ പ്രഖ്യാപിക്കുന്നതായി ആം ആദ്മി പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍ വന്നു.

ഇതിന് പിറകെയാണ് പ്രകാശ് രാജ് ഡല്‍ഹിയിലെത്തി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കണ്ടത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയുമായും പ്രകാശ് രാജ് കൂടിക്കാഴ്ച നടത്തി. ബംഗലൂരു സെന്‍ട്രലില്‍ മത്സരിക്കാന്‍ പോകുന്ന തനിക്ക് ഡല്‍ഹി ഭരിക്കുന്ന കെജ്‌രിവാളില്‍ നിന്ന് പലതും പഠിക്കാനുണ്ടെന്ന് പ്രകാശ് രാജ് പറഞ്ഞു.

×