Advertisment

കേളി ബദിയ ഏരിയാ കമ്മിറ്റി റമദാൻ കിറ്റുകൾ വിതരണം ചെയ്തു

author-image
admin
New Update

publive-image

Advertisment

റിയാദ്: കേളി കലാസാംസ്കാരിക വേദി ബദിയ എരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ രാജ്യക്കാരായ സാധാരണക്കാരായ പ്രവാസികൾക്ക് 500 ലധികം റമദാൻ കിറ്റുകൾ വിതരണം ചെയ്തു. അൽ കോബ്ളാൻ തെർമോപൈപ്പ്, ജെസ്‌കോ പൈപ്സ്, അൽ മാതാഫ് എസ്റ്റാബ്ലിഷ്മെന്റ്, നിറപറ എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കിറ്റുകൾ വിതരണം ചെയ്തത്.

ബദിയയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ലളിതമായ ചടങ്ങിൽ കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ കിറ്റ് വിതരണോദ്ഘാടനം നിർവ്വഹിച്ചു. എരിയാ പ്രസിഡന്റ് മധു എലത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന ചടങ്ങിൽ എരിയാ സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതമാശംസിച്ചു.

സംഘാടക സമിതി ചെയർമാൻ കെ.എൻ.ഷാജി, കേളി ആക്ടിംഗ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, ആക്ടിംഗ് പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, സിദ്ധിഖ്‌ അഹമ്മദ് കോബ്ലാൻ, ജമാൽ ഫൈസൽ ഖഹ്‌ത്താനി, ബാബു ജെസ്‌കോ, പ്രസാദ് വഞ്ചിപ്പുര, അലി കെ.വി, മധു പട്ടാമ്പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. കിഷോർ നിസാം, ജർനെറ്റ് നെൽസൺ, സുധീർ സുൽത്താൻ, മണിയൻ.ടി തുടങ്ങിയവർ നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ രഞ്ജിത്ത് സുകുമാരൻ ചടങ്ങിൽ നന്ദി പറഞ്ഞു.

soudi news
Advertisment