Advertisment

കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ജനാധിപത്യത്തെ ദുര്‍ബ്ബലപ്പെടുത്തുന്നു; കേളി സെമിനാര്‍

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പത്താമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ച് “മാധ്യമങ്ങളും ജനാധിപത്യവും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.

Advertisment

publive-image

ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാരുകളുടെ ഭരണത്തുടര്‍ച്ചയില്‍ മാധ്യമങ്ങളുടെ നിര്‍മ്മിത പൊതുബോധത്തിന് സുപ്രധാന പങ്കുണ്ടെന്നും അത് ജനകീയമല്ലെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച കേളി സുലൈ രക്ഷാധികാരി കമ്മിറ്റി കണ്‍വീനര്‍ ബാലകൃഷ്ണന്‍ പറഞ്ഞു.

ഭരണകൂടത്തിന് അനുകൂലമായ പൊതുബോധം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന മാധ്യമങ്ങള്‍ ജനങ്ങളുടെ അറിയാനുള്ള അവകാശങ്ങളെയാണ് നിഷേധിക്കുന്നതെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.

ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സെമിനാറിൽ കേളി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ടി. ആർ. സുബ്രഹ്മണ്യൻ മോഡറേറ്ററായി. സാംസ്കാരിക കമ്മിറ്റി അംഗം ബിജു തായംബത്ത് പ്രബന്ധം അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ന്യൂ ഏജ് സെക്രട്ടറി ഷാനവാസ്, കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പൂര്‍, കേന്ദ്ര രക്ഷാധികാരി അംഗം സതീഷ്കുമാര്‍, കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധൻ, സാംസ്കാരിക കമ്മിറ്റി അംഗങ്ങളായ സുരേഷ് ചന്ദ്രന്‍, വിനയന്‍ എന്നിവര്‍ സംസാരിച്ചു.

കെ.പി സജിത്ത് മോഡറേറ്ററെ ക്ഷണിച്ച ചടങ്ങില്‍ സാംസ്കാരികവിഭാഗം ചെയര്‍മാന്‍ മധു ബാലുശ്ശേരി സ്വാഗതവും സിജിന്‍ കൂവള്ളൂര്‍ ഉപസംഹാരവും ജോയിന്‍റ് കണ്‍വീനര്‍ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു

Advertisment