Advertisment

കേളി ദവാദ്മി ഏരിയ ഒന്നാമത് ക്രിക്കറ്റ് ടൂർണ്ണമെന്റ് ; ടീം മാസ്സിൽ ജേതാക്കൾ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : കേളി കലാസാംസ്കാരിക വേദി ദവാദ്മി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് ക്രിക്കറ്റ്‌ ടൂർണമെന്റ് സനയ്യ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ നടന്നു. ആറ് രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ കളിക്കാരടങ്ങിയ എട്ടോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ടീം മാസ്സിൽ ജേതാക്കളായ ടൂർണമെന്റിൽ ടീം ഇസ്ലാമിയ റണ്ണറപ്പായി.

Advertisment

publive-image

ദവാദ്മിയിലെ അൽഖലീജ്‌ ഓഡിറ്റോറിയത്തിൽ ഏരിയ പ്രസിഡണ്ട്‌ ഷാജി പ്ലാവിളയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മാനദാന പരിപാടി കേന്ദ്ര കമ്മിറ്റി അംഗം റഫീഖ് പാലത്ത് ഉദ്ഘാടനം ചെയ്തു.

ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ റഷീദ് കരുനാഗപ്പള്ളി വിജയികൾക്കുള്ള ട്രോഫി ടീം മാസിലിനും, റണ്ണറപ്പ് ട്രോഫി ടീം ഇസ്ലാമിയയ്ക്കും സമ്മാനിച്ചു.

കേന്ദ്ര സാംസ്‌കാരിക വിഭാഗം ചെയർമാൻ മധു ബാലുശ്ശേരി, കേന്ദ്ര ജീവകാരുണ്യ വിഭാഗം കൺവീനർ കിഷോർ നിസ്സാം, ഏരിയ ജീവകാരുണ്യ വിഭാഗം കൺവീനർ രാജേഷ്, ട്രഷറർ സന്തോഷ്, സംഘാടക സമിതി ചെയർമാൻ ഹംസ എ., കെ. എം. സി. സി സെന്റർ കമ്മിറ്റി ജോ.സെക്രട്ടറി നാസർ, അൽഹിന്ദ് ട്രാവൽ ഏരിയ മാനേജർ സജീന്ദ്രൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

സംഘാടക സമിതി കൺവീനർ മുജീബ് താമരശ്ശേരി സ്വാഗതവും ഏരിയ സെക്രട്ടറി പ്രകാശൻ പയ്യന്നൂർ നന്ദിയും പറഞ്ഞു.

Advertisment