Advertisment

ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച പന്ത്രണ്ടാമത്തെ ബജറ്റ് പൊതുവേ സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസില്‍

New Update

publive-image

Advertisment

കോഴിക്കോട്: കേരള ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ച പന്ത്രണ്ടാമത്തെ ബജറ്റ് പൊതുവേ സ്വാഗതാർഹമാണെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ ചേർന്ന വിവിധ സംഘടനകളുടെയും, പ്രത്യേക ക്ഷണിതാക്കളുടെയും സംയുക്ത ബഡ്ജറ്റ് അവലോകന യോഗം വിലയിരുത്തി.

ബജറ്റിനു വളരെ മുൻപ് തന്നെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഭാവി കേരളത്തെ സംബന്ധിച്ച് കാഴ്ചപ്പാട് രൂപീകരിക്കുന്നതിന് നടത്തിയ കേരള പര്യടനത്തിന്റെയും, ധനമന്ത്രിയുടെ ഡിസംബർ 7ന് വിളിച്ചുചേർത്ത പ്രീ ബഡ്ജറ്റ് ചർച്ചയുടെയും, പ്രതിഫലനം ഈ ബഡ്ജറ്റിൽ പ്രതിഫലിച്ചു എന്നത് കോവിഡാനന്തര കേരളത്തിന് ആശ്വാസം നൽകുന്നതായി യോഗം അഭിപ്രായപ്പെട്ടു.

സമസ്ത മേഖലകൾക്കും വിവിധ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചുവെങ്കിലും വ്യാപാര മേഖലയ്ക്ക് പ്രത്യേകിച്ച് ഒരു ആശ്വാസനടപടികളോ ആനുകൂല്യങ്ങളോ നൽകിയില്ല എന്ന് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. അതേസമയം മലബാർ ഡെവലപ്മെന്റ് കൗൺസിലും, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും സമർപ്പിച്ച നിവേദനങ്ങളിൽ ചില ആവശ്യങ്ങൾ പരിഗണിച്ചതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

ഒറ്റ തീർപ്പാക്കൽ പദ്ധതി തുടരുന്നതും, പുതിയ നികുതികളോ, നികുതി വർദ്ധനവുകളോ ഇല്ലാത്തതും, പ്രളയ സെസ്സ് ഓഗസ്റ്റ് മുതൽ നിർത്തലാക്കുന്നതും ആശ്വാസം നൽകുന്നു. മലബാറിലെ അഴീക്കൽ-ബേപ്പൂർ തുറമുഖ വികസനം, വയനാട്ടിലും, കാസർക്കോടും, മഞ്ചേരി മെഡിക്കൽ കോളേജുകള്ക്ക് തുക അനുവദിച്ചതും, കോഴിക്കോട് വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കാനുള്ള തുക അനുവദിക്കാത്തത് നിരാശപ്പെടുത്തി.

തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽപാത, കെ റെയിൽ പദ്ധതി തുടങ്ങിയവ മലബാറിന് പ്രതീക്ഷ നൽകുന്നു എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിൽ ഇതെല്ലാം സമയബന്ധിതമായി പൂർത്തീകരിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, എൽൻജി, സിഎൻജി, 14.5 ശതമാനത്തിൽനിന്ന് 5 ശതമാനമായി കുറച്ചത് അതിന്റെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകും.

മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ ചേർന്ന യോഗത്തിൽ കൗൺസിൽ പ്രസിഡണ്ടും, ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡണ്ടുമായ ഷെവലിയാർ സിഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ടുമാരായ എംവി മാധവൻ, പ്രൊഫസർ ഫിലിപ്പ് കെ ആന്റണി, കെഎൻ ചന്ദ്രൻ, സെക്രട്ടറി പിഐ അജയൻ, ഖജാൻജി എംവി കുഞ്ഞാമു, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പട്ടാണി, സെക്രട്ടറി ഇപി മോഹൻ ദാസ് എന്നിവർ വയനാടിന് തുരങ്കപാത ഉൾപ്പെടെ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചതിൽ സന്തുഷ്ടി അറിയിച്ചു.

സംസ്ഥാന ചെറുകിട സോപ്പ് മാനുഫാക്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് വിപി സിദ്ദിഖ് ഹാജി വൈദ്യുതിയുടെ 10% ഡ്യൂട്ടി ഒഴിവാക്കിയത് സ്വാഗതം ചെയ്തു.

ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിസി മനോജ്, സെക്രട്ടറി ജിയോ ജോബ് പി, സിറ്റി മർച്ചൻ അസോസിയേഷൻ പ്രസിഡണ്ട് എംഇ അഷറഫ്, ജനറൽ സെക്രട്ടറി എംഎൻ ഉല്ലാസൻ, അഖിലേന്ത്യാ ആയുർവേദ സോപ്പ് നിർമ്മാണ വിതരണ അസോസിയേഷൻ വൈസ് പ്രസിഡണ്ട് ശ്രീകല മോഹൻ, സെക്രട്ടറി കെ മോഹൻകുമാർ, ഡിസ്ട്രിക്ട് മർച്ചന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജോഷി പോൾ പി, സെക്രട്ടറി കുന്നോത്ത് അബൂബക്കർ, സ്മാൾ സ്കെയിൽ ബിൽഡിങ് ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് പി ഹാഷിം, സെക്രട്ടറി കെ സലിം, ന്യൂ ബസാർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സിവി ഗീവർ, എംസി ജോൺസൺ, എന്നിവർ പങ്കെടുത്തു. സിവി ജോസി സ്വാഗതവും, പിഐ അജയൻ നന്ദിയും രേഖപ്പെടുത്തി.

 

kozhikode news
Advertisment