Advertisment

കേരള കോൺഗ്രസ്സ് എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്ന് ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് അനിൽ ഞാറ്റു വെട്ടി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: ജോസ് കെ മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ്സ് എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജനാധിപത്യ കേരള കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡണ്ട് അനിൽ ഞാറ്റു വെട്ടി. 'ഫ്രാൻസിസ് ജോർജിൻ്റെ നിലപാടില്ലാത്ത പ്രവർത്തനത്തില്‍ പ്രതിഷേധിച്ചാണ് ജനാധിപത്യ കേരള കോൺഗ്രസ്സിൽ നിന്നും രാജിവെക്കുന്നതെന്നും അനിൽ ഞാറ്റു വെട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Advertisment

publive-image

പി.ജെ ജോസഫിനെ തള്ളി പറഞ്ഞ ഫ്രാൻസിസ് ജോർജ് ഒരു പ്രഭാതത്തിൽ പി.ജെ ജോസഫിനൊപ്പം ചേരുകയായിരുന്നു'ജനാധിപത്യ കേരള കോൺഗ്രസ്സിനെ ശക്തിപെടുത്താൻ ശ്രമിച്ച പ്രവർത്തകരെ നിരാശരാക്കുന്ന സമീപനമാണ് ഫ്രാൻസിസ് ജോർജ് സ്വീകരിച്ചത് .

'സംഘടനയെ ദുർബലപ്പെടുത്തുന്ന സമീപനമാണ് ജില്ലാ നേതൃത്വവും കൈ കൊണ്ടത് 'ഇതിൽ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതും മാതൃ സംഘടനയായ കേരള കോൺഗ്രസ്സ് എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് 'ജില്ലാ ജനറൽ സെക്രട്ടറി പി.വി പ്രദീപ് കുമാറും നിരവധി ജില്ലാ മണ്ഡലം ഭാരവാഹികളും രാജിവെച്ചിട്ടുണ്ടെന്നും അനിൽ ഞാറ്റു വെട്ടി പറഞ്ഞു.പി.വി പ്രദീപ് കുമാറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment