Advertisment

കേരള ലോകസഭ ധൂർത്ത്, ധിക്കാരം , റിയാദ് ഓ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി

author-image
admin
New Update

റിയാദ് :  പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവർക്ക് വേണ്ടിയുള്ള ചില പുതിയ നയ സമീപനങ്ങളും രൂപീകരിക്കാനും രൂപീകൃതമായി എന്ന് പറയപ്പെടുന്ന കേരള ലോക സഭ ധൂർത്തി ന്റെ അങ്ങേ തലയായ വാർത്തയാണ് നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞത്. സാമ്പത്തി കമായി വളരെ പ്രതിസന്ധിയിലായി കിടക്കുമ്പോഴും ഇടതു സർക്കാർ യാതൊരു മടിയും കൂടാതെ ധൂർത്ത് തുടരുകയാണന്നും ഇത് ധിക്കാരവുമാണെന്നും ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഈ പ്രാവശ്യത്തെ കേരള ലോക സഭയിൽ പങ്കെടുത്തത് 178 പ്രതിനിധികളാണ്, അവരുടെ ഭക്ഷണ ത്തിനും താമസത്തിനും വേണ്ടി ഈ ഗവണ്മെന്റ് സാധാരണക്കാരൻറെ നികുതി പണം പിരിച്ചു ചെലവാക്കിയത് ഒരു കോടിയോളം രൂപ. ഒരു ദിവസത്തെ ഭക്ഷണത്തിന് ഒരാൾക്കു 4,500 രൂപ. കേരളത്തിലെ സാധാരണക്കാരായ അനേകരയിരം പട്ടിണിപ്പാവങ്ങളുടെ നികുതി പനമെടു ത്തിട്ടാണ് ഈ ദൂർത്തെന്നുള്ളത് ഓർക്കണം.

വലിയൊരു പ്രവാസി മുതലാളിയുടെ ഹോട്ടലിലാണ് പ്രതിനിധി കൾക്ക് താമസവും ഭക്ഷണവും ഒരുക്കിയിട്ടുള്ളത് . എന്നിട്ടെന്താണ് പ്രവാസികൾക്ക് വേണ്ടി ഇവർ കൊണ്ട് വന്നത്. ലക്ഷ കണക്കിന് സാധാരണക്കാരായ പ്രവാസികൾ വര്ഷങ്ങളായി പ്രവാസ ലോകത്ത് കഷ്ട്ടപെട്ടു ജോലിയെടുത്തു തങ്ങളുടെ ജീവിതത്തത്തിന്റെ നല്ലൊരു സമയ വും ചിലവഴി ച്ചവരാണ്. അവർക്കെന്താണ് ഇത് കൊണ്ടുണ്ടായ ഗുണമെന്ന് വിശദീകരിക്കാനുളള ഉത്തരവാദി ത്ത്വം സംസ്ഥാന സർക്കാരിനുണ്ട്.

ഇങ്ങനെയുള്ള സാധാരണക്കാരായ പ്രവാസികൾക്കു വേണ്ടി ഏതെങ്കിലും പദ്ധതികളോ പരിപാ ടികളെ ആവിഷ്കരിക്കാൻ ഇതിന്റെ സംഘടകർക്കായിട്ടില്ലന്ന് സെൻട്രൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഇതിന്റെ നടത്തിപ്പിൽ പോലും സർക്കാർ അനാസ്ഥ കാട്ടിയെന്നാണ് മനസിലാവുന്നത്, എത്ര പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘടകർക്ക് പോലും നിഴ്ചയുമില്ല,

യാതൊരു മാനദണ്ഡങ്ങ ളുമില്ല. . പങ്കെടുക്കാൻ വരുന്ന പ്രതിനിധികൾ നിഴ്ചയിച്ചതിലും രണ്ടു ദിവസം മുന്നേ തന്നെ വന്നു സർക്കാർ ചിലവിൽ താമസം തുടങ്ങിയിരുന്നു. സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലാത്ത പരിപാടിയായിരുന്നു കേരളം ലോക സഭ. സർക്കാരിന്റെ ഇത്തരത്തിലുള ധിക്കാരമപരമായ സമീപനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടന്നും സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisment