Advertisment

റാസൽഖൈമയിൽ മലയാളി കുടുംബത്തിലെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍ ; കെട്ടിടത്തില്‍ നിന്നുചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുഞ്ഞിന്റെ അമ്മ ഗുരുതരാവസ്ഥയില്‍ ; കുഞ്ഞിന്റെ മൃതദേഹത്തിന് അരികില്‍ ഒന്നുമറിയാതെ നാലുവയസ്സുകാരന്‍ ; ഭര്‍ത്താവും ബന്ധുക്കളും പൊലീസ് കസ്റ്റഡിയില്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

റാസൽഖൈമ : റാസൽഖൈമയിൽ മലയാളി കുടുംബത്തിലെ ഒൻപത് മാസം പ്രായമുള്ള കുട്ടിയെ റാസൽഖൈമ വില്ലയിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയുടെ മാതാവിനെ കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതര നിലയിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Advertisment

publive-image

തൃശൂർ സ്വദേശിയായ യുവതി റാസൽഖൈമയിൽ വ്യാപാരിയായ ഭർത്താവിനോടും മക്കളോടുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ, അടുത്ത ബന്ധുക്കളും ഇതേ വില്ലയിലെ തന്നെ വിവിധ മുറികളിൽ താമസിക്കുന്നു. ഭർത്താവ് സ്ഥലത്തില്ലാതിരുന്നപ്പോഴാണ് സംഭവമെന്ന് പറയുന്നു.

യുവതിയുടെ നാലു വയസുകാരനായ മൂത്ത കുട്ടി ഫ്ലാറ്റിൽ യാതൊന്നുമറിയാതെ മരിച്ച കുട്ടിക്കടുത്ത് ഇരിക്കുകയായിരുന്നു. ഭർത്താവിനെയും മറ്റു ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

Advertisment