ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് കേരള സ്റ്റേറ്റ് ചീഫ് കമ്മീഷണറായി അസീസ് അബ്ദുല്ലയെ നിയമിച്ചു

അബ്ദുള്ള ആളൂര്‍
Monday, October 1, 2018

ഡല്‍ഹി: കേന്ദ്ര യൂത്ത്‌ അഫേഴ്സ്‌ ആന്റ്‌ സ്പോർട്സ്‌ മന്ത്രാലയത്തിന്റെ അംഗികാരത്തോടു കൂടി പ്രവർത്തിക്കുന്ന ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് കേരള സ്റ്റേറ്റ് ചീഫ് കമ്മീഷണറായി അസീസ് അബ്ദുല്ലയെ നിയമിച്ചു.

നിലവിൽ കോഴിക്കോട്‌ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റായും കേരള ഫുട്ബോൾ അസോസിയേഷൻ കോംപറ്റിഷൻ കമ്മിറ്റി ചെയർമാനായും സേവനം അനുഷ്ടിച്ച്‌ വരുകയാണ് ഇദ്ദേഹം, Dr. N M അബ്ദുല്ലയുടെ മകനാണ് കാസറഗോഡ്‌ സ്വദേശിയായ അസിസ്‌ അബ്ദുള്ള.

×