Advertisment

അടിമയുടെയും യജമാനന്റെയും കഥ

author-image
admin
New Update

കേരളത്തിലെ ജന്മിത്വ വ്യവസ്ഥയുടെ മുഖം വരച്ചുകാട്ടുന്ന 'ഭാസ്കരപട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകം നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. സുവീരൻ സംവിധാനം ചെയ്ത നാടകം ബാക്ക് സ്റ്റേജ് വടകര വേദിയിലെത്തിച്ചു.

Advertisment

കേരളത്തിൽ നിലനിന്നിരുന്ന അടിമ യജമാൻ സമ്പ്രദായത്തിന്റെ വേദനകൾക്കും നിസഹായതകൾക്കുമിടയിലിയും അടിമയ്ക്കും യജമാനനുമിടയിൽ ഉണ്ടാവുന്ന ആത്മബന്ധവും സംസാരിക്കുന്ന നാടകം വളരെ രസകരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്.

publive-image

പോൾ സക്കറിയയുടെ ഇതേ പേരിലുള്ള നോവൽ ആസ്പതമാക്കിയ നാടകം ഒരു കഥ പറച്ചിൽ രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

ജന്മിയായ ഭാസ്ക്കര പട്ടേലർ ആരെയും വേദനിപ്പിക്കാനും ദ്രോഹിക്കാനും മടിയില്ലാത്തവനാണ്. അടിയാളന്മാരുടെ പെണ്ണുങ്ങളെ ഉപദ്രവിച്ചും കള്ള് കുടിച്ചും ജീവിക്കുന്ന പട്ടേലരുടെ നാട്ടിലേക്ക് കുടിയേറി വരുന്ന തൊമ്മി ഭാസ്ക്കര പട്ടേലരുടെ അടിമയായി മാറുന്നു.

തൊമ്മിയുടെ ഭാര്യ ഓമനയെ ഭാസ്ക്കര പട്ടേൽ ആദ്യം ഉപദ്രവിക്കുകയും പിന്നീട് അവർ തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെ സ്ഥിരമായി മാറുകയും ചെയ്യുന്നത് തൊമ്മിയെ വേദനിപ്പിക്കുന്നുണ്ടെങ്കിലും ഓമനയെ ഭാസ്ക്കര പട്ടേൽ സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയുമാണ് ചെയ്യുന്നതെന്ന് വിശ്വസിച്ചു നിൽക്കുന്ന ഹാസ്യത്തിൽ ചാലിച്ച നിസഹായത കാണികളിൽ ചിരിയും, യാഥാർത്യത്തിന്റെ കയ്പും നിറച്ചു.

പട്ടേലരുടെ വിശ്വസ്തനായി മാറുന്ന തൊമ്മി പിന്നീട് യജമാനന്റെ പെണ്ണ് പിടിക്കും, കൊല്ലിനും കൊലയ്ക്കുമെല്ലാം കരഞ്ഞു കൊണ്ട് കൂട്ട് നിൽക്കുകയാണ്. അടിമയ്ക്ക് നൽകുന്ന നല്ല മുണ്ടിലും, സാരിയിലും ഷാപ്പിലെ എടുത്തു കൊടുക്കാൻ നിൽക്കുന്ന ജോലിയിലും തൊമ്മി സ്നേഹവും സന്തോഷവും കണ്ടെത്തുന്നു.

ഭാസ്കര പട്ടേലർ സ്വന്തം ഭാര്യയെ പോലും കൊല്ലാൻ മടിക്കാത്ത ഒരുത്തനാണെന്നുള്ള യാഥാർത്ഥ്യത്തിൽ അദ്ദേഹത്തെ കൊല്ലുന്നതിന് വേണ്ടി ഒറ്റുകൊടുക്കുന്ന തൊമ്മി പിന്നീട് സ്നേഹത്തിന്റെ പേരിൽ ഭാര്യയെ കൊന്ന യജമാനനെ ഒളിപ്പിച്ചു താമസിപ്പിക്കാൻ കാട്ടിലേക്ക് കൂട്ടും പോകുന്നതായി കാണാം.

കാട്ടിനുള്ളിൽ നടക്കുന്ന വെടിവെപ്പിൽ കൊല്ലപെടുന്ന ഭാസ്കര പട്ടേലരുടെ അടുത്ത് നിന്നും കാണികളുടെ ഇടയിലൂടെ പുറത്തേക്ക് ഓടി പോകുന്ന തൊമ്മി അടിമയുടെ സ്വാതന്ത്ര്യവും അതിലൂടെ ലഭിക്കുന്ന അശ്വാസവും, അഹ്ലാദവും കാണിക്കുന്നു.

ആർട്ടും ലൈറ്റിങും കൊണ്ട് മികച്ചതായി നിന്ന വേദിയിൽ നാടകസംഘത്തിന്റെ വളരെ ഊർജസ്വലമായ പ്രകടനം കൈയ്യടി നേടി. അവസരോചിതവും രസകരവുമായ ഗാനങ്ങൾ എടുത്തു പറയേണ്ടതാണ്.

ഭാസ്ക്കര പട്ടേലായി അഭിനയിച്ച ഒ.ടി ഷാജഹാൻ, തൊമ്മിയായി എത്തിയ അരിഫ് കണ്ടോത്ത്, തൊമ്മിയുടെ ഭാര്യ ഓമനയായി വേദിയിൽ നിന്ന ഷെരിഫ് സായി എന്നിവർ മികച്ച അഭിനയമാണ് കാഴ്ച്ചവെച്ചത്.

Advertisment