Advertisment

പരിചിത നഗരത്തിന്റെ പരിചിത ചരിത്രം - ബോംബെ സ്കെച്ചസ്

author-image
admin
New Update

ബോംബെ നഗരം ചുവപ്പിനാൽ വരച്ച ചിത്രമാണെന്ന് പറഞ്ഞു കൊണ്ടാണ് ബോംബെ സ്കെച്ചസ് ഇറ്റ്ഫോക്ക് വേദിയിലേക്ക് വരുന്നത്. ന്യൂ ബോംബെ കേരളീയ സമാജം അവതരിപ്പിക്കുന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത് തൃശൂർ സ്വദേശി പ്രശാന്ത് നാരായണനാണ്.

Advertisment

ബോംബെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാംസ്കാരിക പ്രസ്ഥാനമായ കേളി യുടെ സ്ഥാപക അംഗങ്ങളിലൊരാളായ രാമചന്ദ്രനാണ് രചന നിർവഹിച്ചിരിക്കുന്നത്. ഒന്നര മണിക്കൂർ നീണ്ട നാടകം ബോംബെ നഗരത്തിന്റെ ഇരുണ്ട മുഖവും സമകാലിക രാഷ്ട്രീയവുമാണ് ചർച്ച ചെയ്യുന്നത്.

publive-image

ബോംബെ എന്നും അശരണരുടെ കേന്ദ്രമാണ്. ജീവിതം കെട്ടിപടുക്കുന്നതിന് വണ്ടി കയറുന്നവർ ഈ നഗരത്തിൽ തെരുവുകളുടെ ഭാഗമാക്കപ്പെടുന്നു. സ്വന്തം ഇടങ്ങൾ നഷ്ട്ടപ്പെടുന്നവരും, മർദ്ധിതരും,

ചവിട്ടിയരയ്ക്കപ്പെടുന്നവരും, ജീവിക്കാൻ വേണ്ടി സമരസപ്പെടുന്ന സ്ത്രീകളും ചേർന്ന ഇരുണ്ട ബോംബെ ഇടയ്ക്കിടെയുള്ള പൊട്ടിത്തെറികളിൽ ചോര മണക്കുന്ന നഗരമായി മാറുന്നു. അങ്ങനെ നഗരം ചുവപ്പിച്ച് വരച്ച ചിത്രമാവുന്നു.

publive-image

വിഷമങ്ങളും, നെടുവീർപ്പുകളും ഇടകലർന്ന അത്ര സുഖകരമല്ലാത്ത ജീവിതങ്ങളാണ് ബോംബെ സ്കെച്ചസ് പറയുന്നത്.

തിരസ്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയം കൂടുതലായി ചർച്ച ചെയ്യുന്ന പന്ത്രണ്ടാമത് ഇറ്റ്ഫോക്കിൽ ഇന്ത്യൻ രാഷ്ട്രീയം സംവദിക്കാൻ ബോംബെ എന്ന പശ്ചാത്തലം സ്വീകരിക്കുകയാണ് ഈ മലയാള നാടകം.

നാളെ (23-01-2020) വൈകിട്ട് ഏഴിന് ആക്റ്റർ മുരളി ഓപ്പൺ തിയേറ്ററിലാണ് നാടകം.

Advertisment