Advertisment

ചെറുത്തു നില്പിന്റെ ചില്ലറസമരം

author-image
admin
New Update

നുഷ്യത്വവിരുദ്ധമായ നഗരവികസന പദ്ധതികള്‍ക്കെതിരെ, സാധാരണക്കാര്‍ നടത്തുന്ന ചെറുത്തു നില്പിന്റെ ദൃശ്യാവിഷ്കാരമാണ് അരുണ്‍ ലാലിന്റെ സംവിധാനത്തില്‍ ലിറ്റിൽ എര്‍ത്ത് സ്കൂൾ ഓഫ് തിയേറ്റര്‍ അവതരിപ്പിക്കുന്ന 'ചില്ലറസമരം'.

Advertisment

അധികാര വൃത്തങ്ങളുടെ ആസൂത്രണ പ്രകാരം എണ്ണമറ്റ സമുച്ചയങ്ങളാണു ദിനംപ്രതി ഉയരുന്നുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ കടന്നുകയറ്റം മൂലം കെട്ടിപ്പൊക്കിയ ഫ്ലാറ്റുകളെല്ലാം നിലംപൊത്തിയ സാഹചര്യമാണ് നമുക്ക് ചുറ്റും.

publive-image

നോട്ട് നിരോധനം പോലെയുള്ള സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ അധികാര വ്യവസ്ഥിതികള്‍ക്കെതിരെയുള്ള സാധാരണക്കാരന്റെ പോരാട്ടമാണ് ഈ നാടകം.

രംഗോത്സവ - ബാംഗ്ലൂർ, ഐപാർ ഫെസ്റ്റിവൽ, കേരള സർക്കാർ നടത്തിയ പിആർഡി ദേശീയ നാടകമേളയിലും തുടങ്ങി നിരവധി വേദികളില്‍ കൈയടി നേടിയ നാടകമാണിത്.

കേരള സംഗീത നാടക അക്കാദമി ലഘുനാടക മത്സരത്തില്‍ സമ്മാനര്‍ഹമായ ഈ നാടകം മെറ്റാ ഫെസ്റ്റിവൽ - 2019 ൽ അവതരിപ്പിക്കുകയും രണ്ട് അവാർഡുകൾ നേടുകയും ചെയ്തു.

എം. പി രാജേഷിന്റെ രചനയില്‍ ഒരുക്കിയ ഈ നാടകത്തില്‍ നാണയം ഉന്മൂലനം ചെയ്യാനുള്ള അധികാരികളുടെ നടപടികളെ സാധാരണക്കാര്‍ എങ്ങനെ നേരിടുന്നുവെന്ന് ചർച്ച ചെയ്യപ്പെടുന്നുണ്ട്.

സാധാരണക്കാരായ ചില്ലറയുടെ ചരിത്രപരമായ സമരം ഇവിടെ ആരംഭിക്കുകയാണ് . കോർപ്പറേഷൻ അധികൃതര്‍ അവരുടെ പാട്ടുകൾ ഇവരില്‍ അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവർക്ക് അതിനെ ചെറുത്തു നിൽക്കാൻ കഴിയുന്നുണ്ടോ എന്നതാണ് നാടകം ചർച്ച ചെയ്യുന്നത്.

സമകാലിക ഇന്ത്യന്‍ രാഷ്ട്രീയവും, സമൂഹിക ചുറ്റുപാടുകളും എടുത്തു കാണിക്കുന്ന 'ചില്ലറസമരം' ഇന്ന് ( 26/01/2020) വൈകീട്ട് നാല് മണിക്ക് കെ.ടി മുഹമ്മദ് റീജിയണൽ തീയറ്ററില്‍ അവതരിപ്പിക്കും.

Advertisment