Advertisment

കോവിഡ്- 19 ആരോഗ്യപ്രവർത്തകർക്കു പിന്തുണയുമായി ഗാന്ധിയൻ ഉപവാസം

New Update

 തിരുവനന്തപുരം:  ഗാന്ധിയൻ കളക്ടീവ് നടത്തുന്ന ദേശീയ ഉപവാസ ദിനാചരണത്തിന്റെ ഭാഗമായി കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ  ഗാന്ധിമാർഗ്ഗ പ്രവർത്തകർ ഉപവാസ പ്രാർത്ഥനാ യജ്ഞം നടത്തി.

Advertisment

രാവിലെ 6 മുതൽ വൈകുന്നേരം 6  വരെ ഗാന്ധിമാർഗ്ഗ പ്രവർത്തകർ ഉപവാസ പ്രാർത്ഥനാ യജ്ഞത്തിൽ പങ്കാളിയായി. ലോക്ഡൗണിനെയും ഗവണ്‍മെന്‍റുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങളെയും പൂര്‍ണമായി ആദരിച്ച് സ്വഭവനങ്ങളിലാണ്  ഉപവാസത്തിലേര്‍പ്പെട്ടത്‌.

publive-image

<ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഢ്യവുമായി കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ കുമാരപുരത്തുള്ള വസതിയിൽ ഉപവസിക്കുന്നു>

കൊറോണ ഭീഷണിയെ നേരിടുന്നതിന് മുന്നില്‍ നിന്നു പ്രയത്നിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥര്‍, പോലീസ് അധികൃതര്‍ എന്നിവരുടെ നിസ്വാര്‍ഥ സേവനങ്ങളെ  ആദരിക്കുകയും അവരോട് നന്ദി അറിയിക്കുകയും ചെയ്യുന്നതിനും അസംഘടിതരായ ഇതര സംസ്ഥാനക്കാർക്കും പുറമ്പോക്കുകളിൽ  വിശപ്പനുഭവിച്ചു കഴിയുന്നുവരോടും  ഐക്യദാർഢ്യപ്പെട്ടുമാണ് ഉപവാസം സംഘടിപ്പിച്ചത്.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ. സുമൻജിത്ത് മിഷ തിരുവനന്തപുരത്തെ വസതിയിലും സംസ്ഥാന ഭാരവാഹികളായ എൻ. കെ രഞ്ജിത്ത് നെയ്യാറ്റിൻകരയിലും സന്തോഷ് പട്ടഞ്ചേരി പാലക്കാടും , സാദിഖ് കൊട്ടുകാട് കൊല്ലത്തും , അരുൺ ബി ജെ ആറ്റിങ്ങലും  ഉപവസിച്ചു.

Advertisment