Advertisment

കോടിയേരിയുടെ മകന്റെ വിഷയം വരുമ്പോൾ നവോഥാനവും വനിതാ മതിലും കുപ്പിയിലാക്കുന്ന സിപിഎം സമീപനം അങ്ങേയറ്റം അപഹാസ്യമാണെന്ന് ഡീന്‍ കുര്യാക്കോസ്

New Update

കൊച്ചി:  സി.പി.എം. പാർട്ടി സംസ്ഥാന സെക്രട്ടറിയും, പോളിറ്റ് ബ്യുറോ മെമ്പറുമായ കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വിഷയം വരുമ്പോൾ നവോഥാനവും, വനിതാ മതിലും കുപ്പിയിലാക്കുന്ന സിപിഎം സമീപനം അങ്ങേയറ്റം അപഹാസ്യമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി.

Advertisment

publive-image

പീഡിപ്പിക്കപ്പെട്ടതിന്റെ പേരിൽ പരാതി നൽകിയ ബിഹാർ സ്വദേശിനിയായ യുവതിയ്‌ക്കെതിരായി കേരള പോലിസ് കേസ് എടുത്തു എന്ന വാർത്ത ഞെട്ടിയ്ക്കുന്നതാണ്.

കേവലം പ്രാഥമികമായ അന്വേഷണം പോലും നടത്താതെ കേരളത്തിന്റെ ഭരണാധികാരവും, രാഷ്ട്രീയാധികാരവും ഉപയോഗിച്ച് ഇരയായ സ്ത്രീയെ നിയമം ദുരുപയോഗം ചെയ്തുകൊണ്ട് ബ്ലാക്മെയിൽ ചെയ്യുകയും, ഭയപ്പെടുത്തുകയും ചെയ്യുന്നത് വനിതാ മതിലിന്റെ ഉപജ്ഞാതാക്കൾക്ക് എന്തുമാത്രം ചേരുന്നതാണെന്ന് കേരളം തിറിച്ചറിഞ്ഞിട്ടുണ്ട് - ഡീന്‍ പറഞ്ഞു.

Advertisment