Advertisment

ഡോ. അമാനുല്ല വടക്കാങ്ങരയുടെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനത്തിനൊരുങ്ങുന്നു

author-image
ഗള്‍ഫ് ഡസ്ക്
New Update

കേരളത്തിനകത്തും പുറത്തും അറബി ഭാഷ പരിചയപ്പെത്തുന്ന നൂതനങ്ങളായ നിരവധി ഗ്രന്ഥങ്ങളിലൂടെ ശ്രദ്ധേയനായ മലപ്പുറം ജില്ലയിലെ വടക്കാങ്ങര സ്വദേശി ഡോ. അമാനുല്ല വടക്കാങ്ങരയുടെ മൂന്ന് പുസ്തകങ്ങള്‍ പ്രകാശനത്തിനൊരുങ്ങുന്നു. ഗള്‍ഫിലൈ അറബി സംസാര ഭാഷ പരിചയപ്പെടുത്തുന്ന മലയാളത്തിലും ഇംഗ്‌ളീഷിലുമുള്ള സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍, അറബിക് ഇംഗ്‌ളീഷ് പിക്ടോറിയല്‍ ഡിക്ഷണറി എന്നിവയാണ് പ്രകാശനത്തിന് തയ്യാറാകുന്നത്.

Advertisment

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന മൂന്ന് പുസ്തകങ്ങളും ഷാര്‍ജയില്‍ നടക്കുന്ന മുപ്പത്തി ഏഴാമത് പുസ്തക മേളയില്‍ നവംബര്‍ 5 ന് പ്രകാശനം ചെയ്യുമെന്ന് ലിപി പബ്‌ളിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി അക്ബര്‍ പറഞ്ഞു.

publive-image

അറബി ഭാഷയുടെ ബാലപാഠം പോലുമില്ലാത്ത മലയാളികള്‍ക്കും അല്ലാത്തവര്‍ക്കും പ്രാഥമികമായ സ്‌പോക്കണ്‍ അറബി ശൈലിയും പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന സ്‌പോക്കണ്‍ അറബിക് മാസ്റ്റര്‍ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്പെടും.

ലോക ചരിത്രത്തില്‍ തന്നെ ആദ്യ സംരംഭമെന്ന് വിശേിപ്പിക്കാവുന്ന അറബിക് ഇംഗ്‌ളീഷ് പികോടോറിയല്‍ ഡിക്ഷണറി മുഖ്യമായും സ്‌ക്കൂള്‍ വിദ്യാര്‍ഥികളെയാണ് ലക്ഷ്യം വെക്കുന്നതെങ്കിലും ഏതൊരു ഭാഷാ പ്രേമിക്കും പഠനം അനായാസമാക്കുവാന്‍ സഹായകമാകുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക വിദ്യാഭ്യാസ രീതിയോട് ചേര്‍ന്നു നില്‍ക്കുന്ന രീതിയിലാണ് ഈ ഡിക്ഷ്ണറി തയ്യാറാക്കിയിരിക്കുന്നത്. ഇമേജുകള്‍ പഠിതാക്കളുടെ മനസില്‍ പെട്ടെന്ന് സ്ഥാനം പിഠിക്കുന്നതിനാല്‍ പഠനം സുഗമാക്കാന്‍ ഇത്് ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികളേയും തുടക്കക്കാരേയും ഉദ്ദേശിച്ചു തയ്യാറാക്കിയ സചിത്ര അറബി ഇംഗ്‌ളീഷ് ഡിക്ഷ്ണറി പ്രൊജക്ടിന് നാലുഭാഗത്തുനിന്നും വമ്പിച്ച പിന്തുണയാണ് ഇതിനകം തന്നെ ലഭിച്ചിരിക്കുന്നത്. ഭാഷയുടെ വിശാലമായ ലോകത്തേക്ക് കടന്നുവരുവാനും ആസ്വദിക്കുവാനും സഹായിക്കുന്ന പുതിയ പദ്ധതിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

publive-image

മലപ്പുറത്തുനിന്നുളള ഒരു ചെറുപ്പക്കാരനിലൂടെ അറബി ഭാഷയുടെ പ്രാധാന്യം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയടിക്കുമ്പോള്‍ ഗ്രാമത്തിനും ജില്ലക്കുമൊക്കെ അഭിമാനിക്കേറെ വകയുണ്ട്. അറബ് ലോകത്തും യൂറോപ്പിലും അറബി പഠിക്കുവാനായി പ്രയോജനപ്പെടുത്തുന്ന നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ജീവിതയാത്ര ഏവരേയും വിസ്മയിപ്പിക്കുന്നതാണ്.

നാല്‍പത്തി ഒമ്പത് വയസ്സില്‍ അമ്പത്തി അഞ്ച് പുസ്തകങ്ങള്‍. അതില്‍ ഭൂരിഭാഗവും അറബി ഭാഷയുമായി ബന്ധപ്പെട്ടത്. പ്രവാസ ലോകത്ത് ഇത് ഒരു പക്ഷേ വിരളമായ അനുഭവമാകാം. സര്‍ഗപ്രതിഭകള്‍ പോലും പ്രവാസം സ്വീകരിക്കുന്നതോടെ എഴുത്തില്‍ സജീവമല്ലാതിരിക്കുമ്പോള്‍ എഴുത്തിന്റേയും വായനയുടേയും ലോകത്ത് തന്റെ സജീവ സാന്നിധ്യം അടയാളപ്പെടുത്തുന്ന അമാനുല്ല അറബി ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രചാരകനും അധ്യാപകനുമായാണ് കൂടുതല്‍ ശ്രദ്ധേയനാകുന്നത്.

വിദേശികള്‍ക്ക് അറബി ഭാഷ പരിചയപ്പെടുത്തുന്നതിനായി ഇംഗ്‌ളീഷിലും മലയാളത്തിലും ഒരു ഡസനോളം പുസ്തകങ്ങളാണ് അമാനുല്ല ഇതിനകം പ്രസിദ്ധീകരിച്ചത്. കുട്ടികളെ ഉദ്ധേശിച്ച് ഇരുപതോളം പുസ്തകങ്ങള്‍ വേറെയും.

മലപ്പുറം ജില്ലയിലെ ഒരു കൊച്ചു ഗ്രാമമായ വടക്കാങ്ങരയുടെ പേര് ഇന്ന് ഗള്‍ഫ് മേഖലയില്‍ മാത്രമല്ല ലോകത്തെമ്പാടും കൂടുതലായും കേള്‍ക്കുന്നത് അമാനുല്ലയുടെ പേരിനോട് ചേര്‍ന്നാകാം. തന്നോടൊപ്പം ഒരു ഗ്രാമത്തെ അറിയപ്പെടുന്ന ഈ ഗ്രന്ഥകാരന്‍ ജീവിതത്തിന്റെ ലക്ഷ്യബോധത്തോടൊപ്പം സമൂഹത്തിന്റെ വളര്‍ച്ചയില്‍ സ്വന്തം പങ്ക് അടയാളപ്പെടുത്തിയാണ് സായൂജ്യമടയുന്നത്.

വടക്കാങ്ങരയുടെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന നുസ്‌റത്തുല്‍ അനാം ട്രസ്റ്റ് അംഗമായി അദ്ദേഹത്തെ തെരഞ്ഞെടുത്തത് ഗ്രാമത്തിന്റെ വികസനക്കുതിപ്പില്‍ തന്റെ കയ്യൊപ്പുചാര്‍ത്തണമെന്ന ആഗ്രഹത്തോടെയാണ് . അറിവിന്റെ ഹരിത ഭൂമികയും സംസ്‌കാരത്തിന്റെ സുവര്‍ണരേഖയുമാണ് ഏതൊരു പ്രദേശത്തേയും നന്മയിലേക്കും പുരോഗതിയിലേക്കും നയിക്കുക എന്നതും പ്രത്യേകം അടയാളപ്പെടുത്തുകയാണിവിടെ.

വിദ്യാര്‍ഥിയായിരിക്കെ തന്നെ ഗ്രന്ഥ രചനക്ക് ധൈര്യം കാണിച്ച അമാനുല്ല രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രം എന്ന ഗ്രന്ഥം കേരളത്തിലെ വിവിധ സര്‍വകലാശാലകളില്‍ അറബി പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ അംഗീകാരം നേടിയിട്ടുണ്ട്. 1988 ല്‍ പ്രസിദ്ധീകരിച്ച അറബി സാഹിത്യ ചരിത്രം 30 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പ്രസ്തുത കൃതി പ്രയോജനപ്പെടുത്തിയത്.

Advertisment