Advertisment

മയക്കുമരുന്നില്‍ മയങ്ങി മലയാളം

New Update

സിനിമാരംഗത്ത് മാത്രമല്ല കേരളത്തിലെ ചെറുപ്പക്കാര്‍ക്കിടയില്‍ അപകടകരമാം വിധത്തില്‍ മയക്കുമരുന്ന് ഉപഭോഗം വ്യാപകമാകുകയാണ്. കുറച്ചുകാലം മുന്‍പ് വരെ ലഹരി എന്നാല്‍ കഞ്ചാവ് എന്നായിരുന്നു ധാരണ.

Advertisment

എന്നാല്‍, ഇന്ന് അതല്ല അവസ്ഥ. ലഹരി മരുന്നുകളുടെ പട്ടികയില്‍ ഏറ്റവും ഡോസ് കുറഞ്ഞ മരുന്നാണ് കഞ്ചാവ്. ഹെറോയിന്‍, മയക്കുമരുന്ന്, മഷ്‌റൂം, ഗുളികകള്‍, ലഹരിയുള്ള കഷായങ്ങള്‍ തുടങ്ങി ഹൈ ഡോസുള്ള മരുന്നുകള്‍ വരെ വൈവിധ്യമാര്‍ന്ന ലഹരിവസ്തുകള്‍ കേരളത്തില്‍ ലഭ്യമാണ്.

publive-image

കഞ്ചാവില്‍നിന്നാണ് ഹാഷിഷ്, കഞ്ചാവ് ഓയില്‍ എന്നിവ ഉണ്ടാക്കുന്നത്്. കറുപ്പിന്റെ ഉപോല്‍പ്പന്നങ്ങളാണ് ഹെറോയിന്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ. കഞ്ചാവ് ചെടിയുടെ വിവിധ ഭാഗങ്ങളില്‍നിന്നും പലതരം മയക്കുമരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്നു.

ഭാംഗ്: ഇല ,ഗംജാ (കഞ്ചാവ്): പുഷ്പിതമാകുന്ന തണ്ട് ഭാഗം, ചരസ് (ഹാഷിഷ്): ചെടിത്തണ്ടിനു ചുറ്റുമുള്ള റെസിന്‍ എന്നിവയാണ് കഞ്ചാവില്‍നിന്ന് വേര്‍തിരിക്കുന്ന മയക്ക് മരുന്നുകള്‍.

കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ പുകയായും, ആവിവലിയായും, ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ചേര്‍ത്തും, പാനീയങ്ങളില്‍ ചേര്‍ത്തുമൊക്കെ ഉപയോഗിക്കുന്നു. കുത്തിവയ്പിലൂടെ ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് ജീവനപകടമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സാധാരണഗതിയില്‍ കഞ്ചാവ് ഉല്‍പ്പന്നങ്ങള്‍ കുത്തിവക്കാറില്ല.

കഞ്ചാവ് പുക ശ്വസിക്കുമ്പോള്‍ വിഷവസ്തുക്കള്‍ ശ്വാസനാളിയിലൂടെ നമ്മുടെ രക്തത്തിലേക്ക് ദ്രുതഗതിയില്‍ ആഗിരണം ചെയ്യപ്പെടുന്നു. മിനുട്ടുകള്‍ക്കുള്ളില്‍ മത്തുപിടിക്കുകയും ഏതാനും മണിക്കൂറുകള്‍ ലഹരിപ്പിടിയിലമരുകയും ചെയ്യുന്നു. എന്നാല്‍ വായിലൂടെ കഴിക്കുമ്പോള്‍ ഏകദേശം അര മണിക്കൂറിനുള്ളില്‍ മത്തുപിടിക്കുകയും കൂടുതല്‍ നേരം ലഹരിപ്പിടിയിലമരുകയും ചെയ്യുന്നു.

ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയസിപ്പാം, പെത്തഡിന്‍, ബുപ്രിനോര്‍ഫിന്, പെന്റാസോസിന്‍ മുതലായ മരുന്നുകളും ലഹരിക്കായി ഉപയോഗിക്കപ്പെടുന്നുണ്ട്.

ശരീരത്തിലെ ഒപ്പയോയിസ് റിസപ്റ്ററുകളില്‍ പ്രവര്‍ത്തിക്കുന്ന മരുന്നുകളുടെ വിഭാഗമാണിത്. ഇവയില്‍ പ്രകൃത്യാ കണ്ടുവരുന്നവ, ഭാഗികമായി കൃത്രിമമായി നിര്‍മ്മിക്കുന്നവ, പൂര്‍ണ്ണമായി കൃത്രിമമായി നിര്‍മ്മിക്കുന്നവ എന്നിങ്ങനെ മൂന്ന് തരമുണ്ട്.

publive-image

മോര്‍ഫിനും കോഡീനും പോപ്പി ചെടിയില്‍ (പപ്പാവര്‍ സോമ്‌നിഫെറം) നിന്നു വേര്‍തിരിച്ചെടുക്കുന്നവയായതിനാല്‍ പ്രകൃത്യാ കണ്ടുവരുന്ന വിഭാഗത്തില്‍പ്പെടുന്നു. ഹെറോയിന്‍, ഓക്‌സികോഡോണ്‍, ഹൈഡ്രോകോഡോണ്‍ എന്നിവ പ്രകൃത്യാലുള്ള കറുപ്പില്‍നിന്നം കൃത്രിമ മാറ്റങ്ങള്‍ വരുത്തി നിര്‍മ്മിക്കുന്നവയാണ്. എന്നാല്‍, ഫെന്റാനില്‍, മെത്തഡോണ്‍ എന്നിവ പൂര്‍ണ്ണമായും കൃത്രിമമായി വികസിപ്പിച്ചെടുത്തിട്ടുള്ള മയക്കുമരുന്നുകളാണ്.

കറുപ്പ് വിഭാഗത്തില്‍പ്പെട്ട മയക്കുമരുന്നുകളെല്ലാംതന്നെ ഒരുപോലെ ദോഷങ്ങള്‍ക്കിടയാക്കുന്നതും അടിമത്വം ജനിപ്പിക്കുന്നതുമാണ്. എന്നാല്‍ സാന്ത്വനപരിചരണം (പാലിയേറ്റീവ് കെയര്‍) ലഭിക്കുന്ന രോഗികള്‍ക്ക് വേദന നിവാരണത്തിനു നല്‍കുന്ന മോര്‍ഫിന്‍ അവര്‍ക്ക് മറ്റു ദോഷഫലങ്ങളോ അടിമത്തമോ ഉണ്ടാക്കുകയില്ല.

കറുപ്പും അതിന്റെ ഉപോല്‍പ്പന്നങ്ങളും പുകയായോ, കുത്തിവയ്പ്പായോ, വായിലൂടെയോ, ത്വക്കില്‍ ചേര്‍ത്തോ ഉപയോഗിക്കുകയാണ് പതിവ്. ലോകത്താകെ ഏകദേശം 14 ദശലക്ഷത്തോളം ആളുകള്‍ കറുപ്പും ഉപോല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു.

147 ദശലക്ഷത്തോളം ആളുകള്‍ കഞ്ചാവും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നു. ആംഫീറ്റമിന്‍ പോലുള്ള മയക്കുമരുന്നുകളും കൊക്കൈനുമാണ് ഉപഭോഗം ക്രമാതീതമായി വര്‍ധിച്ചുവരുന്ന മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍. വര്‍ധിച്ചുവരുന്ന ലഹരി മരുന്നുപയോഗം എയിഡ്‌സ്, ഹെപ്പറ്റൈറ്റിസ് എന്നിവ പടര്‍ന്നുപിടിക്കുന്നതിന് കാരണമാകുന്നു.

15 മുതല്‍ 24 വയസുവരെയുള്ള പ്രായത്തിലാണ് പലരും മയക്കുമരുന്നുപയോഗം ആരംഭിക്കുന്നത്. വിദ്യാര്‍ത്ഥികള്‍, കൂലിപ്പണിക്കാര്‍, ഡ്രൈവര്‍മാര്‍, ലൈംഗിക തൊഴിലാളികള്‍, പ്രഫഷണല്‍ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി പല മേഖലയിലുമുള്ളവരില്‍ മയക്കുമരുന്നുപയോഗം കണ്ടുവരാറുണ്ട്.

എന്നാല്‍, തൊഴില്‍രഹിതരുടെയിടയില്‍ പകുതിയോളം പേരും ലഹരിയുടെ പിടിയിലമര്‍ന്നിരിക്കുകയാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. സ്‌കൂള്‍ കുട്ടികളെ മയക്കാന്‍ സ്റ്റിക്കര്‍ മയക്കുമരുന്നും വ്യാപകമായിട്ടുണ്ട്. സ്ത്രീകളിലും മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചുവരുന്നത് കടുത്ത ആശങ്കകള്‍ക്കിടയാക്കിയിരിക്കുകയാണ്.

Advertisment