Advertisment

നിർധന പിതാവ് മകൻ്റെ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു

New Update

കൊല്ലങ്ങോട്:  മഞ്ഞപ്പാറ വട്ടേക്കാട് സ്വദേശി ആറൊന്നിൽ ബാബു ജോസഫ് മകൻ എഡ്വിൻ ജോസഫിൻ്റെ (15) ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുന്നു.

Advertisment

publive-image

ഏപ്രിൽ 17ന് വെള്ളിയാഴ്ച ഉച്ചക്ക് മാതാപിതാക്കളോടൊപ്പം കിണർ വൃത്തി ആക്കുന്നതിനിടെ മുകളിൽ നിന്നും കാൽ വഴുതി കിണറിലേക്ക് വീണു ഗുരുതര പരിക്കുകളോടെ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ് എഡ്വിൻ. കൊല്ലംക്കോട് ബി. എസ്. എസ്. എച്ച്. എസ് വിദ്യാർത്ഥിയാണ്.

രണ്ട് ഓപ്പറേഷൻ കഴിഞ്ഞു. ഇനിയും രണ്ട് ശസ്ത്രക്രിയ കൂടി ചെയ്യാനുണ്ട്. രണ്ടു കൈയ്ക്കും രണ്ടുകാലിനും ഒടിവ് ഉണ്ട്. കരളിനും തകരാർ സംഭവിച്ചിട്ടുണ്ട്.

ഇതിനോടകം 5 ലക്ഷം രൂപയോളം ആശുപത്രിയിൽ ചിലവഴിച്ചു.ഓട്ടോ റിക്ഷ ഡ്രൈവർ ആയ ബാബു മകൻ്റെ ചികിത്സയ്ക്കു വേണ്ടി ഓരോ വാതിലുകളും മുട്ടുകയാണ്. ഇളയ മകൻ മലമ്പുഴ ജവഹർ നവോദയ വിദ്യാലയ വിദ്യാർത്ഥിയാണ്.

ലോക്ക് ഡൗൺ മൂലം യാതൊരു വരുമാനവും ഇല്ലാത് ഇരിക്കുമ്പോൾ ആണ് മകൻ്റെ അപകടം.

Bank Details -
Joseph K J
A|c number - 1317101006236
Canara Bank. Kollengode. 
IFSC : CNRB0001317.
Advertisment