Advertisment

ഒരു കിലോമീറ്റര്‍ നീളമുള്ള ഖുര്‍ആന്‍ കാലിഗ്രഫിയുമായി ഗിന്നസ് ദിലീഫ്

author-image
സാലിം ജീറോഡ്
Updated On
New Update

തിരുവനന്തപുരം:  കാലിഗ്രഫിയില്‍ എഴുതിയ ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഖുര്‍ആന്‍ നിര്‍മിച്ച് കാര്‍ട്ടൂണിസ്റ്റ് എം ദിലീഫ് ശ്രദ്ധേയനാവുകാണ്. സ്വാമി സന്ദീപാനന്തഗിരി തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളില്‍ നീളംകൂടിയ ഖുര്‍ആന്റെ പ്രതി പ്രകാശനം നിര്‍വഹിച്ചു. 30 ഭാഗങ്ങളുള്ള ഖുര്‍ആനിലെ 114 അധ്യായങ്ങളും പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതാണിത്.

Advertisment

publive-image

ചിത്രകലക്ക് ഖുര്‍ആന്‍ നല്‍കിയ സംഭാവനയാണ് കലിഗ്രാഫിയെന്നും, ഖുര്‍ആന്റെ കലയെയും സൗന്ദര്യത്തെയും മാനവരാശിക്ക് മുന്നിലെത്തിക്കുകയാണ് നീളം കൂടിയ ഖുര്‍ആന്‍ കാലിഗ്രാഫി നിര്‍മിച്ചതിലൂടെ ലക്ഷ്യമിടുന്നതെന്നും ദിലീഫ് പറഞ്ഞു. സെപ്റ്റംബര്‍ 28ന് ഷാര്‍ജയിലും ശേഷം യു. കെ, ഇസ്തംബൂള്‍ തുടങ്ങിയ വിവിധ ലോക രാജ്യങ്ങളിലും പ്രദര്‍ശനം നടത്തും. ഐ.സി.ടി പ്രസിഡന്റ് എച്ച് ഷഹീര്‍ മൗലവി അധ്യക്ഷനായിരുന്നു. പാളയം ഇമാം വി.പി ശുഹൈബ് മൗലവി, സജീഷ് മുഖത്തല, തനേഷ് തമ്പി എന്നിവര്‍ സംസാരിച്ചു.

publive-image

2016ല്‍ ലോകത്തിലെ ഏറ്റവും വലിയ ബാഡ്മിന്റണ്‍ റാക്കറ്റ് നിര്‍മ്മിച്ച് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയ കാര്‍ട്ടൂണിസ്റ്റ് എം.ദിലീഫ് കോഴിക്കോട് ജില്ലയിലെ മുക്കം - നെല്ലിക്കാപറമ്പ് സ്വദേശിയാണ്.

2010ല്‍ ഗാന്ധിജയന്തി ദിനത്തില്‍ കോഴിക്കോട് കടപ്പുറത്ത് 'ഞങ്ങള്‍ ഗാന്ധിജിക്കൊപ്പം' എന്ന തലക്കെട്ടില്‍ 3333 ച. അടി വലിപ്പത്തില്‍ മഹാത്മജിയുടെ കൂറ്റന്‍ കാരിക്കേച്ചര്‍ വരച്ച് ലിംക ബുക് ഓഫ് റെക്കോര്‍ഡ്‌സിലും ദിലീഫ് ഇടം നേടി.

publive-image

2017ല്‍ യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 'ആരോഗ്യമുള്ള ജനതക്ക്' എന്ന സന്ദേശവുമായി എട്ട് മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ ഉയരമുള്ള വലിയ റൈഡബിള്‍ ബൈസിക്കിള്‍ നിര്‍മ്മിച്ച് അറേബ്യന്‍ ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടി.

എഴുത്തുകാരെ വെടിയുതിര്‍ത്ത് കൊല്ലുന്നതില്‍ പ്രതിഷേധിച്ച്, ഏറ്റവും വലിയ പേന നിര്‍മ്മിച്ച് പ്രതിരോധം തീര്‍ത്തു. 6 മീറ്റര്‍ നീളമുള്ള എഴുതാവുന്ന ബോള്‍ പോയിന്റ് പേന 'ടൈം' വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി.

publive-image

2014ല്‍ മലേഷ്യയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഇക്കണോമിക് ഫോറം കലാകാരന്‍മാരുടെ മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു. ക്വാലാലമ്പൂരില്‍ 2015ല്‍ 'ഫ്രയിം ഫോര്‍ പീസ്' ഇന്റര്‍നാഷനല്‍ കാര്‍ട്ടൂണ്‍ എക്‌സിബിഷന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് കാരിക്കേച്ചര്‍ ആര്‍ട്ടിസ്റ്റ് യു.എസ്.എയിലെ അസോസിയേഷനിലെ ഇന്ത്യയിലെ ഏക പ്രതിനിധിയാണ്. ദിലീഫ് ആര്‍ട്ട് ഗ്യാലറി എല്‍എല്‍പി കമ്പനിയുടെ ചെയര്‍മാനാണ്. ഗിന്നസ് റെക്കോഡ് ഹോള്‍ഡേഴ്‌സ് കമ്യൂണിന്റെ അഖിലേന്ത്യ ട്രഷററാണ്.

Advertisment