Advertisment

ആധിയും, വ്യാധിയുമല്ല അതിജീവനമാണ് കഠിനം

author-image
ജയശങ്കര്‍ പിള്ള
Updated On
New Update

ലോക ക്യാൻസർ ദിനം ഒന്നുകൂടി കടന്നു പോകുന്നു. പ്രായ ഭേദമന്യേ വിവിധങ്ങളായ കാൻസർ രോഗികൾ നമുക്ക് ചുറ്റും ഉണ്ട്. കാൻസർ തുടക്കത്തിലേ കണ്ടുപിടിച്ചാൽ പൂർണ്ണമായും ചികിൽസിച്ചു ഭേദമാക്കാം എന്ന് വൈദ്യശാസ്ത്രം പറയുന്നു. പക്ഷെ കണ്ടുപിടിച്ചു, കൃത്യസമയത്തു ചികിത്സ ലഭ്യമാക്കുന്നതിൽ നാം വളരെ പിന്നോട്ട് ആണ്. ചില കാൻസറുകൾ കണ്ടു പിടിയ്ക്കപ്പെടുന്നതിൽ പലപ്പോഴും തുടക്കത്തിൽ പരാജയം സംഭവിക്കാറും ഉണ്ട്.

Advertisment

publive-image

തുടർച്ചയായി നമ്മുടെ ആരോഗ്യസ്ഥിതിയിൽ വരുന്ന ചില പ്രത്യേക മാറ്റങ്ങൾ ശ്രദ്ധിയ്ക്കാതിരിക്കുന്നതിലൂടെ രോഗ നിർണ്ണയം വൈകി മാത്രമാകുന്നു. ഓരോ രോഗങ്ങളും ഡോക്ടറെ കണ്ടു കൃത്യമായി ചികിത്സ നേടാതിരുന്നാൽ പിന്നീട് അതൊരു വിപത്തായി മാറാം.ചില അസ്വസ്‌ഥതകൾ ശരീരം നമുക്ക് തരുന്ന ചില സൂചനകൾ മാത്രമാണ്.അത് തിരിച്ചറിഞ്ഞു സമയം കണ്ടെത്തി ചികിത്സ തേടുക.

കാൻസർ രോഗത്തെക്കാൾ കഠിനം ആണ് ആടിതിജീവന കാലം. എല്ലാറ്റിനോടും ആകാംഷ,ചിലപ്പോൾ വെറുപ്പ്, അനാവശ്യ ദേഷ്യം, ചിന്തകൾ, കൂടപ്പിറപ്പുകളുടെയും, മക്കളുടെയും ഒക്കെ അതീവ പരിചരണം, ഒരു രോഗി ആയി എന്ന തോന്നൽ വർധിപ്പിക്കൽ, സ്വയം ഉൾവലിയുന്ന സാഹചര്യങ്ങൾ.

കൂട്ടുകാർ, ജോലി സ്ഥലം എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടു എന്ന തോന്നൽ, മരുന്നുകളുടെ അമിതമായ ഉപയോഗം, അമിത ശരീര വേദന, ദഹനക്കുറവ്, അസ്വസ്ഥതകൾ, എല്ലാ കാര്യങ്ങളിലും, വിരക്തി, അമിത ക്ഷീണം, അങ്ങിനെ രോഗ നിർണ്ണയം മുതൽ, ചികിത്സാ അവസാനവും, പിന്നീടുള്ള ജീവിതവും ഭൂരിഭാഗം ആളുകളെയും മാനസികവും,ശാരീരികവും തളർത്തുന്നു.

അൻപതുകളിലേയ്ക്ക് കടക്കുന്ന സ്ത്രീകളും പുരുഷന്മാരും,മുന്നോട്ടുള്ള ജീവിതത്തിൽ ചിട്ടകളും,കരുതലുകളും ആയി മുന്നോട്ടു പോയാൽ കാൻസറിനെ ചെറുക്കുവാൻ ഒരു പരിധിവരെ കഴിയും.

കാൻസർ വിട്ടു മാറിയ ഒരു രോഗിയോ,കാൻസർ രോഗിയോ അവന്റെ ജീവിതത്തിൽ സന്തോഷം നൽകുന്ന കല , കായിക വിനോദങ്ങൾ, രാഷ്ട്രീയം, ഇപ്പോൾ സോഷ്യൽ മീഡിയയും ,സാഹിത്യ,സ്പോട്സ് ,പൊതു പ്രവർത്തനം എന്നിവയിൽ കൂടുതൽ കൂടുതൽ ഉൾപ്പെട്ടു കൊണ്ട് മറ്റു ചിന്തകളെ ഒഴിവാക്കുന്നതും നന്നായിരിയ്ക്കും. ഉള്ളിലെ ആധി വീണ്ടും ഒരു വ്യാധിയായി പടരുന്നതിന് പകരം സ്വന്തം ജീവിതത്തെ സോഷ്യലൈസ് ചെയ്തു അതിജീവന കാലം സതോഷപ്രദം ആക്കം.

മറ്റു കുടുംബാങ്ങങ്ങൾ രോഗിയെ ശ്രദ്ധിക്കുന്നതിൽ കാണിയ്ക്കുന്ന അമിത കെയർ ഒരു പക്ഷെ രോഗിയെ കൂടുതൽ മാനസീക വിഷമങ്ങൾക്കു വഴി വച്ചേക്കാം. അത്യാവശ്യം പൊതു കാര്യങ്ങളും,കലയും,വായനയും,സാഹിത്യവും,പ്രവർത്തനങ്ങളും ആയി മുന്നോട്ട് പോയാൽ കാൻസറിന്റെ കഠിനമായ ശാരീരിക അസ്വസ്ഥതകളിൽ നിന്നും വേദനകളിൽ നിന്നും രോഗിക്ക് (രോഗാനന്തരവും ) മുക്തി നേടാം.

കാന്‍സർരോഗ കാലയളവിനേക്കാൾ കഠിനം ആണ് രോഗവിമുക്തിയ്ക്ക് ശേഷം ഉള്ള അതിജീവന കാലം. കൃത്യവും ചിട്ടയും ആയ ജീവിതത്തിലൂടെ കാൻസർ രോഗത്തെ നമുക്ക് ഒരു പരിധിവരെ അകറ്റി നിര്ത്താം... ഒരു കാൻസർ ദിനം കൂടി കടന്നു പോകുമ്പോൾ നാം ഒരുരുത്തരും ഒരു വര്ഷം കൂടി പിന്നിടുന്നുവെന്നു ഓർക്കുക.

അൻപതുകളുടെ പ്രായം മുതൽ സ്ത്രീയ്ക്കും, പുരുഷനും കാൻസർ ബാധയ്ക്കു സാധ്യത ഏറുന്ന പ്രായം ആയതിനാൽ കൃത്യമായും വാർഷിക പരിശോധനകൾ നടത്തി രോഗ നിർണ്ണയം നടത്തേണ്ടതാണ്.... ഏതു രീതിയിൽ ഉള്ള കാൻസറിനെയും ചിരിച്ചു കൊണ്ട് നേരിടുവാൻ എല്ലാവർക്കും കരുത്തു നൽകട്ടെ എന്ന് പ്രാർത്ഥിചു കൊണ്ട്

- ജയ് പിള്ള

Advertisment