Advertisment

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് പ്രതിനിധികള്‍ രക്ഷാധികാരി അഡ്വ. ഡീന്‍ കുര്യാക്കോസിന് ആശംസകള്‍ അര്‍പ്പിച്ചു

New Update

തൊടുപുഴ:  ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ പുതിയ രക്ഷാധികാരിയായ അഡ്വ. ഡീന്‍ കുര്യാക്കോസിനെ തൊടുപുഴ റസ്റ്റ്‌ ഹൌസില്‍ വച്ച് ആശംസകള്‍ അറിയിച്ചു.

Advertisment

publive-image

സംഘടനയുടെ മുന്‍ പ്രസിഡന്റ് സണ്ണി മണര്‍കാട്ടും അബ്ബാസിയ ഏരിയ കണ്‍വീനര്‍ ജിജി മാത്യു ഷാള്‍ അണിയിച്ച് അനുമോദിക്കുകയും സംഘടനയ്ക്ക് വേണ്ടിയുള്ള പുഷ്പഹാരം മുന്‍ ട്രഷറര്‍ ജോസഫ് മൂക്കന്‍തോട്ടം കൈമാറുകയും ചെയ്തു.

publive-image

സംഘടനയുടെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം സംഘടനയുടെ പുതിയതായി ചുമതലയേറ്റ പ്രസിഡന്റ് തോമസ്‌ വേഴാമ്പശേരി, ജനറല്‍ സെക്രട്ടറി ജോബിന്‍ ജോസഫ്, ട്രഷറര്‍ സിജു എം ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി അംഗങ്ങളെ അനുമോദിക്കുന്നതായും അദ്ദേഹം അറിയിച്ചു.

publive-image

2019 ല്‍ തന്നെ അദ്ദേഹം കുവൈറ്റ് സന്ദര്‍ശിക്കുമെന്നും തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും പറഞ്ഞു. പ്രവാസികളുടെ എല്ലാവിധ പ്രശ്നങ്ങള്‍ക്കും തന്നാല്‍ കഴിയുന്ന രീതിയില്‍ സഹായിക്കാന്‍ താന്‍ സന്നദ്ധനാണെന്നും തൊടുപുഴയിലും ചെറുതോണിയിലുമുള്ള അദ്ദേഹത്തിന്റെ ഓഫീസുമായി നേരിട്ട് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.

publive-image

മുന്‍ വൈസ് പ്രസിഡന്റ് ബിനു പി ഡി, അബ്ബാസിയ ഏരിയ ജോയിന്റ് കണ്‍വീനര്‍ ഷിജോ, സംഘടനയുടെ മുന്‍ ജനറല്‍ സെക്രട്ടറി സാജന്‍ മോളെപ്പറമ്പില്‍ എന്നിവരും എം പിക്ക് ആശംസകള്‍ അറിയിച്ചു.

publive-image

Advertisment