നടതള്ളപ്പെട്ട രണ്ട് അമ്മമാരുടെ സംരക്ഷണം കാക്കനാട് തെരുവോരം ഏറ്റെടുത്തു

Saturday, April 6, 2019

ഗുരുവായൂർ:  ഗുരുവായൂർ അമ്പലപരിസരത്തുനിന്നു അവശനിലയിൽ കണ്ട രണ്ടു അമ്മമാരെ പോലീസിന്റെയും മറ്റ് സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ കാക്കനാട് തെരുവൊരം എൻ ജി ഒ താൽക്കാലിക സംരക്ഷണതിന്നും, വൈദ്യ സഹായത്തിനുമായി ഏറ്റെടുത്തു.

ഗുരുവായൂർ ടെംപിൾ സ്റ്റേഷന്റെ പരിധിയിൽ ഗുരുവായൂർ ക്ഷേത്രപരിസരത്ത് നിന്നാണ് വൃദ്ധരെ അവശനിലയിൽ കണ്ടെത്തിയത്.  ഭാരതിയമ്മ (65) തിരുവനന്തപുരം സ്വദേശിനിയും, തങ്കം (72) ഗുരുവായൂർ സ്വദേശിനിയുമാണ്.

ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ സി. ഐ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ, വിജയ സ്റ്റോഴ്സ് ഉടമയും സാമൂഹ്യ പ്രവർത്തകരായ വിജയന്റെയും ശോഭാ ഹരി നാരായണന്റെയും അവസരോചിതമായ നിർദ്ദേശപ്രകാരമാണ് അമ്മമാരെ കൈമാറിയത്. കാക്കനാട് തെരുവോരം എൻ. ജി.ഒ. സ്ഥാപകനും സാമൂഹ്യപ്രവർത്തകനുമായ മുരുഗൻ എസ് ആണ് അമ്മമാരെ ഏറ്റെടുത്തത്.

സംരക്ഷണത്തിന് ആരുമില്ലാത്ത അമ്മമാരെ കഴിഞ്ഞ ദിവസമാണ് പോലീസ് ക്ഷേത്ര പരിസരത്ത് കണ്ടെത്തിയത്. തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ആൾക്കാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് തെരുവോരം എൻ.ജി.ഒ. ഇതേതുടർന്ന് ഇവരുടെ സംരക്ഷണത്തിനായി കാക്കനാട് തെരുവോരത്തിലേക്ക് എത്തിക്കുകയായിരുന്നു.

×