Advertisment

കെ.സി.വൈ.എം. സമാധാന യാത്രയ്ക്ക് കന്യാകുമാരിയില്‍ സമാപനം

New Update

തങ്ങളുടെ പേരിലുള്ള അക്രമങ്ങള്‍ക്കും, തീവ്രവാദത്തിനും, വര്‍ഗ്ഗീയതക്കെതിരെയും മതേതരത്വം സംരക്ഷിക്കാന്‍ കെ.സി.വൈ.എം. സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ ജൂണ്‍ 9 മുതല്‍ നയിച്ച സമാധാന സന്ദേശയാത്ര കന്യാകുമാരിയില്‍ സമാപിച്ചു.

Advertisment

publive-image

യൂത്ത് ഫോര്‍ പീസ്‌ ക്യാമ്പൈനിന്റെ 3-ാം ഘട്ടമായ കേരളത്തിലെ 32 രൂപതകളിലൂടെയും കടന്നു വന്ന സമാധാന സന്ദേശ യാത്രയ്ക്ക് എല്ലാ മേഖലകളിലും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. കന്യാകുമാരി സ്വാമി വിേകാനന്ദ പാറയ്ക്ക് സമീപമുള്ള ഗാന്ധിസമാധിയില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം സെന്റ് പോള്‍സ് സിവില്‍ സര്‍വ്വീസ് അക്കാദമി ഡയറക്ടര്‍ ഫാ. ആന്റണി നിര്‍വ്വഹിച്ചു.

സി.ബി.സി.ഐ. യുവജനകമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് നസ്രൈന്‍ സൂസൈ ജാഥാംഗങ്ങളെ പ്രത്യേകം അനുമോദിച്ചു. മാര്‍ത്താണ്ടം, കോട്ടാര്‍ രൂപതകളില്‍ നിന്നുള്ള യുവജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തെത്തുടര്‍ന്ന് ജാഥാംഗങ്ങള്‍ സ്വാമി വിവേകാനന്ദ പാറയിലെത്തി സമാധാന പ്രതിജ്ഞയെടുത്തു.

കെ.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര ആമുഖ പ്രസംഗവും, ജനറല്‍ സെക്രട്ടറി ബിജോ പി. ബാബു സ്വാഗതവും അറിയിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ ജോസ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, സെക്രട്ടറിമാരായ തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, ടീന കെ. എസ്., റോസ്‌മോള്‍ ജോസ്, ട്രഷറല്‍ ഷാരോണ്‍ കെ. റെജി എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

Advertisment