Advertisment

കോഴിക്കോടിന്റെ വാർത്തകളും വിശേഷങ്ങളുമായി കേരളാവൺ ടെലിവിഷൻ പ്രവർത്തനമാരംഭിച്ചു

New Update

കോഴിക്കോട്:  കോഴിക്കോടിന്റെ വാർത്തകളും വിശേഷങ്ങളുമായി കേരളാവൺ ടെലിവിഷൻ പ്രവർത്തനമാരംഭിച്ചു.

Advertisment

ഡിജിറ്റൽ ക്വാളിറ്റിയിൽ കോഴിക്കോട് കോർപ്പറേഷനും 42 പഞ്ചായത്തുകളും ഉൾപ്പെടുന്ന മേഘലയിൽ കെ സി എൽ നെറ്റ് വർക്കിൽ ചാനൽ നമ്പർ 115 ൽ ആണ് കേരളാവൺ ടെലിവിഷൻ ലഭിക്കുന്നത്.

publive-image

കോഴിക്കോട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ പബ്ലിഷിംഗ് കമ്പനിയായ സദ്ഭാവന കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സംരംഭമാണ് കേരളാവൺ ടെലിവിഷൻ.

മലയാളത്തിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ടെലിവിഷൻ ചാനലാണ്‌ കേരളാവൺ . 2012ൽ വെബ് ചാനലായാണ് തുടക്കം.

publive-image

ദീർഘകാലമായി മാധ്യമ രംഗത്ത് പ്രവർത്തിച്ചു വരുന്ന കെ പി. ശ്രീജിത്ത് കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട്ടെ പരിചയ സമ്പന്നരായ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മ കൂടിയാണ് ഈ ചാനലിന് മുതൽ കൂട്ടാകുന്നത്.

കോഴിക്കോട്ടെ എരഞ്ഞിപാലത്താണ് കേരളാവൺ ചാനലിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. ചാനലിൽ വാർത്തകളോ , അറിയിപ്പുകളോ കൊടുക്കുന്നതിന് keralaonetv@gmail.com ൽ ഇമെയിൽ ചെയ്യുകയോ, 9744712712 , 9745 150140 എന്ന നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്.

Advertisment