Advertisment

മൂവാറ്റുപുഴയില്‍ അണമുറിയാത്ത ആവേശം പകര്‍ന്ന് ഡീന്‍ കുര്യാക്കോസ്

author-image
admin
New Update

മൂവാറ്റുപുഴ:  പൊരിവെയിലിലും അണമുറിയാത്ത ആവേശം പകര്‍ന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ഡീന്‍ കുര്യാക്കോസിന്റെ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം. വാദ്യമേളങ്ങളും പ്ലക്കാര്‍ഡുകളുമായി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ റോഡ് ഷോ നടത്തി ആവേശപൂര്‍വമാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് ഒരോ കേന്ദ്രങ്ങളിലും സ്വീകരണം ഒരുക്കിയത്.

Advertisment

publive-image

കനത്ത വെയിലിനെയും അവഗണിച്ചു യുവാക്കളും കുട്ടികളും, സ്ത്രീകളും അടക്കം നിരവധി ആളുകളാണ് വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്. പര്യടനത്തിനിടെ ഷാഫി പറമ്പിൽഎം.എല്‍.എ കൂടെ എത്തിയതോടെ ആവേശം ഉച്ചസ്ഥായിയില്‍ എത്തി.

publive-image

രാവിലെ 7 ന് പാലക്കുഴ പഞ്ചായത്തിലെ മാറികയിൽ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. പര്യടന പരിപാടി കേരളാ കോണ്‍ഗ്രസ് (എം) വർക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

publive-image

മുൻ എം.എൽ എ മാരായ ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ, യു.ഡി.എഫ് നേതാക്കളായ കെ എം അബ്ദുല്‍ മജീദ്, എ. മുഹമ്മദ് ബഷീര്‍, ജോയി മാളിയേക്കല്‍,കെ.എം സലീം, വിന്‍സെന്റ് ജോസഫ്, അഡ്വ. വര്‍ഗീസ് മാത്യു, പി.പി.എല്‍ദോസ്, ഉല്ലാസ് തോമസ് കെ എ തോമസ് ജോസ് പെരുമ്പിളളിക്കുന്നേൽ പി.എസ്.സലിം . മേരി പീറ്റർ, സിബി ജോർജ്, കെ.പി.ജോയി, വി.ആർ പങ്കജാക്ഷൻ നായർ ജോമോൻ കുന്നുംപുറം.തുടങ്ങിയവര്‍ പ്രസംഗിച്ചു.

publive-image

പാലക്കുഴ ആരക്കുഴ കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ പഞ്ചായത്തുകളിലെ നൂറോളം കേന്ദ്രങ്ങളിൽ ഡീൻ കുര്യാക്കോസിന് സ്വീകരണം നല്കി. പൈങ്ങോട്ടൂർ പഞ്ചായത്തിലെ കുളപ്പുറം കവലയിലായിരുന്നു സമാപനം.

publive-image

Advertisment