Advertisment

ജീവന്റെ സമഗ്രസംരക്ഷണത്തില്‍ പ്രതിബദ്ധതയുള്ളവരാകണം - മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കെ.സി.ബി.സി പ്രൊ-ലൈഫ്‌ സംസ്ഥാനതല ദിനാഘോഷവും കോതമംഗലം രൂപത പ്രവര്‍ത്തനവര്‍ഷ ഉദ്‌ഘാടനവും 'ലവീത്ത 2019' മൂവാറ്റുപുഴ നെസ്റ്റ്‌ പാസ്റ്ററല്‍ സെന്ററില്‍ കോതമംഗലം രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ ഉദ്‌ഘാടനം ചെയ്‌തു.

Advertisment

മനുഷ്യ ജീവന്റെ സംരക്ഷണപ്രവര്‍ത്തനങ്ങളില്‍ എല്ലാ വിശ്വാസികളും പ്രാര്‍ത്ഥനയോടെ ആത്മാര്‍ത്ഥമായി പരിശ്രമിക്കണമെന്ന്‌ മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ ആഹ്വാനം ചെയ്‌തു. ജീവനെതിരെ നിരവധി വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടമാണിത്‌. ഉദരത്തില്‍ വച്ച്‌ തന്നെ ശിശുക്കള്‍ കൊലചെയ്യപ്പെടുന്നു. ആത്മഹത്യയും കൊലപാതകങ്ങളും വര്‍ദ്ധിക്കുമ്പോള്‍ ജിവന്റെ മഹത്വം മുന്നില്‍ നിന്ന്‌ പ്രഘോഷിക്കുവാന്‍ പ്രോലൈഫ്‌ പ്രവര്‍ത്തകര്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നതും പ്രശംസനിയമാണെന്നും അദ്ദേഹം പറഞ്ഞു.

publive-image

ജീവസമ്യദ്ധിയുടെ പ്രബോധനം വ്യാപകമായി നല്‍കുന്നതോടൊപ്പം, ജീവന്റെ സംരക്ഷണ ശുശ്രൂഷകളും സജീവമായി നിര്‍വഹിക്കുവാന്‍ പ്രോലൈഫ്‌ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുന്നുയെന്നത്‌ അഭിനന്ദാര്‍ഹമാണെന്ന്‌ യോഗത്തില്‍ അദ്ധ്യക്ഷംവഹിച്ച മൂവാറ്റുപുഴ രൂപത സഹായമെത്രാന്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്‌ അദ്ധ്യക്ഷത വഹിച്ചു പ്രസംഗിച്ചു.

സംസ്ഥാനഡയറക്‌ടര്‍ ഫാ.പോള്‍ മാടശ്ശേരി ആമുഖപ്രഭാഷണവും സംസ്ഥാനപ്രസിഡന്റ്‌ സാബു ജോസ്‌ മുഖ്യപ്രഭാഷണവും നടത്തി. ജനിക്കാനും ജീവിക്കാനുമുള്ള അവകാശം എന്ന വിഷയത്തെ ആസ്‌പദമാക്കി സംസ്ഥാന ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി ഷിബു ജോണ്‍ ക്ലാസ്സ്‌ നയിച്ചു.

എറണാകുളം മേഖല ഡയറക്‌ടര്‍ ഫാ.സെബാസ്റ്റ്യന്‍ വലിയതാഴത്ത്‌ സ്വാഗതം ആശംസിച്ച്‌ വിഷയാവതരണവും രൂപതയിലെ വിവിധങ്ങളായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു സംസാരിച്ചു. മേഖല പ്രസിഡന്റ്‌ ജോണ്‍സണ്‍ ഡി അബ്രാഹം, അഡ്വ.തോമസ്‌ മാത്യു, മോളി ജോര്‍ജ്‌, ജോണി ഇലവുംകുടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

മേരി കെയര്‍ മിഷന്‍ ഭാഗമായി ഗര്‍ഭിണികളായവരെ ആദരിച്ചത്‌ ശ്രദ്ധേയമായി. മനുഷ്യജീവന്റെ സംരക്ഷണത്തിനായി മികച്ച ശുശ്രൂഷകള്‍ ചെയ്യുന്ന ജൂഡ്‌സണ്‍(സാമൂഹ്യസേവനം), മാര്‍ട്ടിന്‍ന്യൂനസ്‌(ജീവസമൃദ്ധി), ബിന്ദു ഓടക്കല്‍(ജീവകാരുണ്യം), ഡോ.മാത്യു നമ്പേലില്‍(പാലിയേറ്റീവ്‌), സോജി മരിയ ദമ്പതികള്‍ (ബേത്‌ലഹേം സ്‌കൂള്‍ ഓഫ്‌ ഗ്രേസ്‌) എന്നിവരെയും ആതുരശു്രശൂഷ രംഗത്ത്‌ പുതുജീവന്‍ പകരുന്ന കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ ഹോസ്‌പിറ്റലിനേയും ആദരിച്ചു.

സംസ്ഥാന, മേഖല, രൂപത നേതാക്കള്‍ നേതൃത്വം നല്‍കി. പ്രൊ-ലൈഫ്‌ എക്‌സിബിഷനും സ്‌നേഹവിരുന്നും നടന്നു. കേരളത്തിലെ അഞ്ച്‌ മേഖലകളിലെ 32 രൂപതകളില്‍ നിന്നുള്ള പ്രൊ-ലൈഫ്‌ പ്രവര്‍ത്തകര്‍ പ്രതിനിധികളായി പങ്കെടുത്തു.

Advertisment