Advertisment

താഴ് വരയുടെ തിക്താനുഭവങ്ങൾ

author-image
admin
New Update

മീറ്റ് ദ ആർട്ടിസ്റ് പരിപാടിയിൽ സംഘർഷഭരിതമായ കാശ്മീരിന്റെ അവസ്ഥ പറയുന്ന രണ്ട് മണിക്കൂർ നീണ്ട നാടകം ഈദ്ഗാഹ് കി ജിന്നത് ഏറെ ചർച്ചകൾക്ക് വഴിവച്ചു. കേശവ നമ്പൂതിരി മോഡറേറ്ററായ സംവാദത്തിൽ സംവിധായകൻ അഭിഷേക് കൂടാതെ മറ്റു അഭിനേതാകളും പങ്കെടുത്തു.

Advertisment

publive-image

കശ്മീർ എന്നത് ഒരു സ്ഥലത്തെ സംബന്ധിച്ചതോ , ഒരു മതത്തെ സംബന്ധിച്ചതോ ആയ പ്രശ്‌നമല്ലെന്നും അവിടെ ജീവിക്കുന്ന നമ്മളെ പോലുള്ള സാധാരണ മനുഷ്യരുടെ ദാരുണമായ പ്രശ്നങ്ങൾ ആണെന്നുമാണ് മീറ്റ് ദി ആര്ടിസ്റ്റിൽ സംവിധായകൻ അഭിഷേക് പറഞ്ഞത് .

1999 ൽ കുടുംബതോടൊപ്പം കശ്മീരിൽ നിന്നും UK ലേക്കു പോയ അശ്വത് ആണ് നാടകത്തിലെ പ്രധാന കഥാപാത്രമായ മെന്റൽ ഡോക്ടറെ അവതരിപ്പിച്ചിരിക്കുന്നത് .

നാടകത്തിനു പുറത്തേക്ക് താൻ കണ്ടതും അനുഭവിച്ചതുമായ കശ്മീരിലെ ജീവിതത്തെ കുറിച്ച് അശ്വത് വാചാലനായി.

ഇന്നും കാശ്മീരിലെ മെന്റൽ ഹെൽത്ത് സെന്ററുകളിൽ വൈദ്യസഹായം തേടി വരുന്ന എണ്ണമറ്റ രോഗികൾ അവിടുത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ ഫലമാണെന്നും അശ്വത് കൂട്ടിച്ചേർത്തു.

നാടകത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി രാജസ്ഥാനിൽ നിന്നുളള മറ്റു അഭിനേതാക്കൾക്ക് കശ്മീർ എന്ന അസ്വസ്‌തിത്വ രാഷ്ട്രീയത്തെ പരിചിതമാക്കുക എന്നതായിരുന്നു അതിനു വേണ്ടി കശ്മീർ പ്രതിപാദിക്കുന്ന പുസ്തകങ്ങളും, ഡോക്യൂമെന്ററികളും കാശ്മീരികളുമായുള്ള ചർച്ചകളും വളരെ സഹായം ചെയ്തുവെന്ന് അഭിനേതാക്കൾ അഭിപ്രായപ്പെട്ടു.

ഈ നാടകം കാശ്മീരിൽ അവതരിപ്പിക്കാൻ കഴിയണമെന്നുള്ളത് ഒരു സ്വപ്നമാണെന്നും എന്നാൽ അത് അവതരിപ്പിക്കാനുള്ള വേദികൾ കശ്മീരിൽ ലഭിക്കാനുള്ള സാധ്യതയുടെ കുറവും പങ്കുവെച്ചാണ് സംവിധായകൻ വേദി വിട്ടത്.

Advertisment