Advertisment

മീറ്റ് ദി ആർട്ടിസ്റ്റ് - പാലക്കാട് 'ചേരള ചരിതം' കലാകാരന്മാർ പങ്കെടുത്തു

author-image
admin
New Update

ണ്ട്രാമത് രാജ്യാന്തരനാടകോത്സവത്തിന്റെ ഭാഗമായി നടന്ന മീറ്റ് ദി ആർട്ടിസ്റ്റ് എന്ന പരിപാടിയിൽ പാലക്കാട് കോങ്ങോട് നാടക സംഘത്തിലെ 'ചേരള ചരിതം' നാടക കലാകാരന്മാരായ ഹരിദാസ്, സുമേഷ്, നാരായണൻ, ശിവദാസ്, കെ. എൻ നന്ദജൻ, നാടക സംവിധായകൻ സജിത്ത് കെ.വി എന്നിവർ പങ്കെടുത്തു.

Advertisment

publive-image

മതപരിവർത്തനം ചെയ്യപ്പെട്ട ദളിത്‌ ക്രിസ്ത്യാനികളുടെ കഥ പറയുകയാണ് സജിത്ത് കെ. വി ചേരള ചരിതത്തിൽ. തന്റെ വിദ്യാഭ്യാസ കാലം തൊട്ടുള്ള അനുഭവങ്ങളാണ് തന്നെ ഇത്തരമൊരു നാടകമെഴുതാൻ പ്രേരിപ്പിച്ചത് എന്ന് സജിത്ത് പറഞ്ഞു.

" ഞങ്ങൾ സംസാരിക്കുന്നത് ജാതിയെ കുറിച്ചാണ്, ജാതിയെ കുറിചെന്നാൽ ഇന്ത്യയെ കുറിച്ചാണ്, ജാതിയെകുറിച്ച് എനിക്ക് സംസാരിക്കാണം" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയിലുടനീളം വിമർശനങ്ങളും അഭിന്ദനങ്ങളും ഒരുപോലെ നാടക പ്രവർത്തകർ ഏറ്റുവാങ്ങി.

വിനോയ് തോമസിന്റെ 'കരിക്കോട്ടക്കാരി' എന്ന നോവലിൽ നിന്നാണ് ചേരള ചരിതം ഉരുത്തിരിയുന്നത്. മതം, ജാതി, നിറം എന്നീ മേഘലകളിൽ മനുഷ്യൻ അനുഭവിക്കുന്ന പാർശ്യവൽക്കരണത്തെ നാടകം ദൃശ്യവൽക്കരിക്കുന്നു.

ജോലിയുടെ അടിസ്ഥാനത്തിൽ രൂപപ്പെട്ട ജാതിവ്യവസ്ഥയുടെ ചരിത്രത്തെ അന്വേഷിച്ചുചെല്ലുന്ന കലാകാരൻ യാതൊരു അർത്ഥമില്ലാത്ത വ്യവസ്ഥയാണ് സമൂഹത്തിൽ നിലനിൽക്കുന്നതെന്നുo യഥാർത്ഥമായാത് പ്രകൃതിയാണെന്നും നാടകം ചൂണ്ടികാണിക്കുന്നു.

വളരെ വ്യക്തമായ രാഷ്ട്രീയ കഴ്ച്ചപ്പാടുള്ള ഒരു നാടക മാണിതെന്നും, നാടകം ഗവണ്മെന്റിനെതീരെ പ്രതികരിക്കാനുള്ള ഒരു ആയുധമായാണ് ഉപയോഗിച്ചിട്ടുള്ളതെന്നും നാടക സംഘo സംവാദത്തിൽ അഭിപ്രായപ്പെട്ടു.

Advertisment