Advertisment

ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള ശ്രമിനെതിരേ എഴുത്തുകാര്‍ സര്‍ഗ്ഗാത്മക പോരാട്ടം നടത്തണം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

New Update

തിരുവനന്തപുരം:  സംവാദത്തിന്റെ സാദ്ധ്യതകള്‍ പുരാണങ്ങളില്‍ നിന്നുതന്നെ ആരംഭിച്ച രാജ്യത്താണ് സംസ്‌ക്കാരത്തെ ഏകപക്ഷീയമായി പെട്ടിയിലടയ്ക്കാനുള്ള ശ്രമം നടക്കുന്നതെന്ന് നിയമ സഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Advertisment

വിവിധ മേഘലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തികള്‍ക്കുള്ള കേരള കലാകേന്ദ്രം കമലാ സുരയ്യ എക്‌സലന്‍സ് അവാര്‍ഡുകളും എഴുത്തുകാരികള്‍ക്കുള്ള കമലാ സുരയ്യ ചെറുകഥ അവാര്‍ഡുകളും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

publive-image

വൈവിദ്ധ്യങ്ങളുടെ ഉത്സവമായ ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഇതിനെതിരായ സര്‍ഗ്ഗാത്മക പോരാട്ടത്തിന്റെ ഉത്സവമാകണം എഴുത്തെന്ന് സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.

കലാകേന്ദ്രം രക്ഷാധികാരിയായിരുന്ന ടി.എന്‍. ശേഷനെ അനുസ്മരിച്ചുകൊ് ആരംഭിച്ച ചടങ്ങില്‍ കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, അല്‍ സാഫി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദിവ്യ ഹരി എന്നിവര്‍ക്ക് എക്‌സലന്‍സ് അവാര്‍ഡുകള്‍ സ്പീക്കര്‍ സമ്മാനിച്ചു.

publive-image

10,000 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന എട്ടാമത് കമലാ സുരയ്യ ചെറുകഥ അവാര്‍ഡ് ഡോ. അജിതാ മേനോനും, സ്‌പെഷ്യല്‍ ജൂറി അവാര്‍ഡുകള്‍ രേഖ ആനന്ദ്, സൂസന്‍ ജോഷി, ലിജിഷ ഏ.റ്റി, വി.വി. ധന്യ എന്നിവരും ഏറ്റുവാങ്ങി.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ,് നിംസ് മെഡിസിറ്റി, യു.ഏ.ഇ ആസ്ഥാ നമായ അറയ്ക്കല്‍ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി.

publive-image

നവകേരളം കര്‍മ്മപദ്ധതി കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് പ്രസംഗിച്ചു. കേരള കലാകേന്ദ്രം ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ സ്വാഗതവും സംഗീത കൃഷ്ണകുമാര്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. ആതിര പി.ജെ, ആതിര ജി.എസ്, ബീന കിരണ്‍, എസ്.അഞ്ജന, പ്രസീദ, ജോവാന്‍, കണ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisment