Advertisment

നോ റെസ്റ്റ് ഇൻ ദി കിങ്ഡം

author-image
admin
New Update

മ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷമേധാവിത്വത്തെ ചോദ്യം ചെയ്യലാണ് ' നോ റെസ്റ്റ് ഇന്‍ ദി കിങ്ഡം.

Advertisment

ബാഗ്ലൂരിലെ സാന്റ്‌ബോക്‌സ് കളക്ടീവ് നാടക സംഘം അവതരിപ്പിക്കുന്ന നാടകത്തിന്റെ തിരക്കഥ, സംവിധാനം, അവതരണം എന്നിവയെല്ലാം ദീപിക അരവിന്ദ് ആണ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഇംഗ്ലീഷ് നാടകത്തില്‍ സമത്വമില്ലായ്മയുടെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.

publive-image

ഫിസിക്കല്‍ തിയേറ്റര്‍ എന്ന സങ്കേതമുപയോഗിച്ച് സ്ത്രീ കഥാപാത്രത്തിന്റെ ശരീരത്തിലൂടെ പ്രതിഷേധത്തിന്റെ നാമ്പുകള്‍ സൃഷ്ടിക്കുകയും, സ്ത്രീ- പുരുഷന്‍- പൂച്ച എന്നീ അവസ്ഥകളിലേക്ക് കഥാപാത്രം പകര്‍ന്നാടുകയും ചെയ്യുന്നു.

പുരുഷാധിപത്യത്തിന്റെ പല ഭാവങ്ങളും വരച്ചുകാണിക്കുന്ന നാടകമാണ് നോ റെസ്റ്റ് ഇന്‍ ദി കിങ്ഡം. ചോദ്യം ചോദിക്കുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ അഹങ്കാരികളായി മാറുന്ന സ്ത്രീകളുടെ ദൈന്യംദിന ജീവതത്തിലേക്കുള്ള തിരനോട്ടമാണ് ഈ നാടകം.

സാങ്കേതികവിദ്യയുടെയും ഉപഭോക്തൃ സമൂഹത്തിന്റെയും നഗരജീവിതം സ്പഷ്ടമായി ഇതിലൂടെ അവതരിപ്പിക്കുന്നു.

ഇന്ന് (24-01-2020) രണ്ട് മണിക്ക് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ നാടകം അവതരിപ്പിക്കും.

Advertisment