Advertisment

കല്ലടിക്കോടൻ മല ഇനിയും തുരന്ന് തീർക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച്‌ മൂന്നേക്കർ നിവാസികൾ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്: കല്ലടിക്കോട് മലയിൽമൂന്നേക്കർ, കരിമല, മുണ്ടനാട്, പുതുക്കാട് മേഖലയിൽ പതിനാറിടത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് മരുതുംകാട് പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറി അടച്ച് പൂട്ടണമെന്ന ആവശ്യവുമായി ജനകീയ സമര സമിതി രംഗത്ത്.

Advertisment

publive-image

മൂന്നേക്കർ ജനകീയസമിതി എന്ന പേരിൽ ചേർന്ന സമര സമിതിയാണ് ക്വാറിയുടെ ലൈസൻസ് റദ്ദാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നത്. കല്ലടിക്കോടൻമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ അനേകം കുടുംബങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.

ഉരുൾപൊട്ടി വന്ന വൻ പാറകളും മരങ്ങളും കുത്തിയൊലിച്ചെത്തി പ്രധാന മലമ്പാതകളും നശിച്ചു. അത്ഭുതകരമായാണ് ഇവിടെ ആളുകൾ രക്ഷപ്പെട്ടത്. കെ.ടി.ഷാജി (കൺവീനർ), ശിവദാസൻ (സെക്രട്ടറി), ജോണി തുടങ്ങിയവർ അംഗങ്ങളായുള്ള ജനകീയ കമ്മിറ്റി രൂപികരിച്ചു.

Advertisment