വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം

സമദ് കല്ലടിക്കോട്
Tuesday, October 23, 2018

മണ്ണാർക്കാട്:  എം ഇ എസ് കല്ലടി കോളേജിൽ നവംബർ 8,9,10 തിയ്യതികളിലായി നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി സ്കൂൾ – കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു.

പ്രതീക്ഷ-Hope എന്നതാണ് വിഷയം . മത്സരത്തിൽ പങ്കെടുക്കുന്നവർ നവം: 2ന് മുൻപായി [email protected] എന്ന വിലാസത്തിലേക്ക് ചിത്രങ്ങളും ഫോട്ടോഗ്രാഫറുടെ ബയോഡാറ്റയും മെയിൽ ചെയ്യണം. ചിത്രങ്ങളിൽ കൃത്രിമത്വമോ വാട്ടർമാർക്കോ പാടില്ല. ഒരാൾക്ക് രണ്ട് ചിത്രങ്ങൾ അയക്കാം.

കൂടൂതൽ വിവരങ്ങൾക്ക് 9747576055 എന്ന നമ്പരിൽ ബന്ധപ്പെടുക.

×