Advertisment

32 വർഷമായി അപകടത്തിൽപ്പെട്ടു ശാരീരികമായും സാമ്പത്തികമായും യാതന അനുഭവിക്കുന്ന രവി സുമനസുകളുടെ സഹായം തേടുന്നു

New Update

32 വർഷമായി അപകടത്തിൽപ്പെട്ടു ശാരീരികമായും സാമ്പത്തികമായും യാതന അനുഭവിക്കുന്ന കോഴിക്കോട് സ്വദേശിയായ രവി സുമനസുകളുടെ സഹായം തേടുന്നു.

Advertisment

publive-image

കാേളേജ് വിദ്യാഭ്യാസവും കഴിഞ്ഞ് വെെദ്യുതി വിഭാഗത്തിൽ ഉപരിവിജ്ഞാനവുമായി മുന്നിൽ ഗൾഫ് സ്വപ്നവുമായി 1982ൽ നാടു വിട്ടു. 1985, 27ാമത് വയസ്സിൽ സുഷൂമ്നാ നാഡിക്കേറ്റ പരിക്കുമായി ശരീരമനക്കാൻ പറ്റാതെ ഒരു സമ്പാദ്യവുമില്ലാതെ 32 വർഷംമുൻപ് തിരിച്ചു നാട്ടിലലെത്തി. ഇന്നും കിടപ്പിലായി സ്വയം ഒന്നും ചെയ്യാനാവാതെ മറ്റുള്ളവരുടെ സഹായത്താൽ ചലനമറ്റ ശരീരവുമിയി നരകിച്ചു ജീവിക്കുകയാണ്.

കമ്പനി തന്ന ഒരു ചെറിയ നഷ്ടപരിഹാരം കൊണ്ട് 5 വർഷം ചികിൽസിച്ച് പ്രയോജനമില്ലാതെ നിർത്തേണ്ടിവന്നു. 5 വർഷത്തിനു ശേഷം ഏല്ലാ പരാധീനതകളുമറിഞ്ഞു വിവാഹത്തിനു തയ്യാറായിവന്ന ഒരുവളെ വിവാഹംകഴിക്കുകയും 11 വർഷത്തിനു ശേഷം അവര്‍ മറ്റൊരാളെ വിവാഹം കഴിച്ചു തന്നെ വിട്ടു പോയതായി രവി പറയുന്നു.  അന്നു മുതൽ ഏകനായാണ് ജീവിക്കുന്നത്.

publive-image

അതുവഴി ദത്തെടുത്തു വളർത്തി വലുതാക്കി ഇന്ന്‍ 26 വയസ്സുള്ള മകനും കൂടെയാണ് ജീവിക്കുന്നതെങ്കിലും, 8000 രൂപ വരുമാനമുള്ള മകന് 24 മണിക്കൂറും പരിചരണമാവശ്യമുള്ള തന്നെ പരിചരിക്കാനുള്ള സമയമോ,പണമോ ഇല്ല. അതിനാൽ ഒരു ഹോംനഴ്സസ് തന്നെ പരിചരിക്കുന്നു.

ചലനമറ്റു കിടപ്പിലായതിനാൽ ഒരു പാടു രോഗങ്ങളും, നാഡീ ബുദ്ധിമുട്ടുകളും, സ്ഥിരമായി പരിചരിക്കാനാളില്ലായ്മയും എന്നെ തളർത്തുന്നു. ഷുഗർ,പ്റഷർ,ആസ്തമ,ബഡ് സോർസ്,കി്ഡ്നി മൂത്ര, ശരീരിക ചൂടു കൂടുക തുടങ്ങിയ രോഗങളും, ചികിത്സാ ചിലവുകളും, ഭക്ഷണ, വൈദ്യുതി, ഹോംനഴ്സ് ശംമ്പളം മുതലായ ചിലവുകൾ വരുമാനമില്ലാത്ത എനിക്കു വഹിക്കാൻ പറ്റാ്തെ നരകിക്കുന്നു.

publive-image

ഇന്നു ഒരു ഗ്ളാസ് വെള്ളമെടുത്തു തരാൻ പോലും കൂലി നൽകണം. അത്രയ്ക്ക് ഒറ്റക്കായിപ്പോയി ഞാൻ. ബന്ധുക്കളുടെയും, സൻമനസ്സുുള്ള കുറെ പേരുടെയും സഹായങൾ കൊണ്ട് ഇത്രയും കാലം പിടിച്ചുനിന്നു. കഴിഞ്ഞ 32 വർഷമായി തരുന്ന സഹായം തുടരാനാകാതെ അവരും തളർന്നു കഴിഞ്ഞു. അതിനാൽ തകർന്നു തളർന്ന ഞാൻ നിങ്ങളുടെ സഹായങ്ങൾക്കായി കേഴുകയാണ്.

മാസംതോറും ഒരു നിശ്ചിത തുക സഹായം നൽകിയാലും അനുഗ്രഹമായിരിക്കും. ഒന്നു മരിക്കാൻ വിചാരിച്ചാൽ പോലും പരസഹായമില്ലാതെ പറ്റാത്ത എനിക്ക് ദയാവധമല്ലാതെ മറ്റൊരു പോംവഴിയും ഇല്ല, അതിനാൽ ജീവിച്ചേ പറ്റൂ' - രവി പറയുന്നു.

രവിയുടെ വിലാസവും ബാങ്ക് വിവരങ്ങളും;

RAVI PUTTAT,

ALAYI HOUSE, MORIKKARA POST,

CALICUT, KERALA, INDIA. PIN. 673611.

PHONE : MOB:9048856218

e-MAIL : rivicgee@yahoo.com

RAVI.P,

A/C NO.10560100100891

THE FEDERAL BANK LTD,

CHEROOTY RD.

KOZHIKODE.673030.

KERALA,INDIA,IFSC.FDRL0001056.

publive-image

Advertisment