Advertisment

റോട്ടറി കൊച്ചിൻ അപ്‌ടൗൺ സൗജന്യ ഭക്ഷണ വിതരണം

New Update

കൊച്ചി:  കഴിഞ്ഞ ഒരാഴ്ചയായി നഗരത്തിൽ റോട്ടറി കൊച്ചിൻ അപ്‌ടൗൺ, നന്മയും സൗത്ത് ഇന്ത്യൻ ബാങ്ക് എന്നിവരുമായി ചേർന്നുകൊണ്ട് കൊച്ചി സിറ്റി പോലീസിന്റെ സഹായത്തോടെ സൗജന്യ ഭക്ഷണ വിതരണം നടത്തിക്കൊണ്ടിരിക്കുന്നു.

Advertisment

publive-image

കൂടുതൽ ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നതിന്റെ ഭാഗമായി നഗരത്തിലുള്ള എല്ലാ റോട്ടറി ക്ലബ്ബുകളുടെയും, റോട്ടറി ഡിസ്ട്രിക്ട് 3201ന്റെയും സഹായത്തോടെ കലൂർ സെയിന്റ് ഫ്രാൻസിസ് സേവിയർ പള്ളിയുടെ പാരിഷ് ഹാളിൽ പുതിയ അടുക്കള തുടങ്ങി.

അടുക്കളയുടെ സഹായത്തിനായി കലൂർ റോയൽ ബ്രെതേർസ് ക്ലബ് അംഗങ്ങളും കൂടെയുണ്ട്. അടുക്കളയുടെ ഉത്ഘാടനം റോട്ടറി കൊച്ചിൻ അപ്‌ടൗൺ പ്രസിഡന്റ് ഇ എസ്‌ രാജേഷ് നിർവഹിച്ചു.

എളംകുളം വില്ലേജ് ഓഫീസർ കെ ജി സജേഷിന്റെ മേൽനോട്ടത്തിൽ ആയിരിക്കും അടുക്കള പ്രവർത്തിക്കുക എന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

Advertisment