Advertisment

കണ്ടു വളർന്ന ജീവിതവുമായി സൽമാ ദീവാനി

author-image
admin
New Update

ൽമ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ വന്നു പോകുന്ന സങ്കീർണമായ പ്രശ്നങ്ങളും, അതിനെ അതിജീവിക്കുന്ന സന്ദർഭങ്ങളും ചേർന്നതാണ് സൽമാ ദീവാനി എന്ന ഹിന്ദി/ഹൈദരബാദി നാടകം.

Advertisment

അഭിനയത്രി കൂടിയായ ഭാഗ്യശ്രീ താർകെയാണ് നടകരചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ദി ആത്രെ കമ്പനിയാണ് അവതരണം.

publive-image

ഹൈദരാബാദിലെ പഴയ നഗരത്തിൽ ജീവിക്കുന്ന ഭാഗ്യശ്രീ താർകെയ്ക്ക് ചുറ്റും മുസ്ലീം മത വിശ്വാസികളാണ് കൂടുതലായും ഉണ്ടായിരുന്നത്.

അവരുടെ വീടുകളിൽ യാഥാസ്ഥിതിക മത ചിന്ത മൂലം ചുമരുകൾക്കുള്ളിലും മറ്റാരുടെയെങ്കിലും കീഴിലുമായി ജീവിക്കേണ്ടി വരുന്ന പല സ്ത്രീകളെയും കണ്ടിട്ടുള്ള ഭാഗ്യശ്രീ അത്തരം സ്ത്രീകളിൽ ഒരാളായി നിന്ന് സങ്കർഷഭരിതവും ഏകാന്തവുമായ ജീവിതം അവതരിപ്പിക്കുന്നതിനോടൊപ്പം നാടകത്തിൽ ഹാസ്യവും കലർത്തുന്നുണ്ട്.

കടുത്ത സൽമാൻ ഖാൻ ആരാധികയായ സൽമ എന്ന മുസ്ലീം സ്ത്രീ ഹൈദരാബാദിലെ പഴയ നഗരത്തിൽ ഒറ്റയ്ക്ക് ജീവിക്കുകയാണ്.

സൽമയുടെ ജീവിതത്തിലെ സന്ദർഭങ്ങളെ കഥ പറയുന്ന രീതിയിൽ അവതരിപ്പിക്കുന്ന നാടകത്തിൽ പ്രേക്ഷകരുമായുളള ഇടപെടലിലൂടെ ഭാവനകളെയും യാഥാർത്ഥ്യങ്ങളെയും ഒരുമിച്ച് വേദിയിലെത്തിക്കാൻ ഭാഗ്യശ്രീ താർകെ ശ്രമിക്കുന്നു.

അൻപത് മിനിറ്റ് നീളുന്ന നാടകം ഇന്ന് ( 28/01/2020 ) ഉച്ചയ്ക്ക് രണ്ട് മണിക്ക് തോപ്പിൽ ഭാസി ബ്ലാക്ക് ബോക്സിൽ പ്രദർശിപ്പിക്കും.

Advertisment