Advertisment

''ശ്വാസകോശം സ്‌പോഞ്ചുപോലെയാണ്'' എന്നുപറയുന്നത് വെറുതേയല്ല. പുകവലിക്കാര്‍ ഞെട്ടിപ്പോകും ഈ ശ്വാസകോശം കണ്ടാല്‍

author-image
admin
New Update

- ഉല്ലാസ് ചന്ദ്രൻ 

Advertisment

ജിയാംഗ്‌സു (ചൈന):   സ്ഥിരമായി ദിവസവും ഒരു പായ്ക്കറ്റ് സിഗരറ്റ് ഉപയോഗിച്ച് മരണത്തിന് കീഴടങ്ങിയയാളുടെ ശ്വാസകോശത്തിന്റെ ചിത്രങ്ങളും വിഡിയോകളും പുകവലിക്കാരെ 'ശരിക്കും' ഞെട്ടിക്കും.

ചൈനയിലെ ജിയാങ്സുവിനെ വൂസി പീപ്പിള്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിഡിയോ പുറത്തുവിട്ടത്. സമൂഹമാധ്യമങ്ങളില്‍ 30 മില്യണാണ് വീഡിയോയുടെ വ്യൂ.

publive-image

നിരന്തരം പുകവലച്ചതിനേത്തുടര്‍ന്ന് 52-ാം വയസിലാണ് ഇയാള്‍ മരിച്ചത്. കരിക്കട്ട പോലെയായ ശ്വാസകോശം സര്‍ജന്മാര്‍ പരിശോധിക്കുന്നതാണു വിഡിയോയില്‍ ഉള്ളത്. മരിച്ചയയാള്‍ തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതംപത്രം നല്‍കിയിരുന്നു.

തുടര്‍ന്നാണ് ശ്വാസകോശം പരിശോധിച്ചത്. ശ്വാസകോശത്തിലെ അണുബാധ നിമിത്തം ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ഇയാള്‍ക്ക്.

ഇതു പോലെ ശ്വാസകോശമുള്ള നിരവധി ആളുകള്‍ ഉണ്ടായിരിക്കുമെന്നും വിഡിയോയില്‍ ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരം ആളുകള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറായല്‍ പോലും അതു സ്വീകരിക്കേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് എട്ടു മില്യണ്‍ ആളുകളാണ് പുകയില ഉപയോഗം മൂലം മരിക്കുന്നത്.

Advertisment