Advertisment

വാളയാറില്‍ കഞ്ചാവുമായി 2 പേര്‍ പിടിയില്‍

New Update

വാളയാര്‍:  പാലക്കാട് റേഞ്ച് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും , പട്ടാമ്പി എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടറും പാര്‍ട്ടിയും പാലക്കാട് ഡെപ്യൂട്ടി കമ്മീഷണറുടെ സ്‌ക്വാഡ് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍ വാളയാര്‍ ടോള്‍ പ്ലാസയ്ക് സമീപത്തു വച്ച് ബൈക്കില്‍ കടത്തിക്കൊണ്ട് വന്ന 4 കിലോഗ്രാം കഞ്ചാവുമായി തമിഴ്‌നാട് കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ അല്‍ത്താസ് (32) അബുതാഹിര്‍ (32)എന്നിവരെ പിടികൂടി.

Advertisment

publive-image

കോയമ്പത്തൂരില്‍ നിന്നും കേരളത്തിലെ വിവിധ സ്‌കൂള്‍ ,കോളേജ് കേന്ദ്രികരിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്പന നടത്തുന്ന പ്രധാന പ്രതികളാണ് പിടിയിലായത്.

ആന്ധ്രപ്രദേശ് , ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും കഞ്ചാവ് ശേഖരിച്ച് തമിഴ്‌നാട് ഭാഗങ്ങളില്‍ വന്‍തോതില്‍ സൂക്ഷിച്ച് വച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ കിലോ കണക്കിന് കഞ്ചാവ് വില്പന നടത്തുന്ന ദക്ഷിണ ഇന്ത്യയിലെ മയക്കുമരുന്നു മാഫിയയിലെ പ്രധാന കണ്ണികളാണ് പിടിയിലയാവരെന്ന് എക്‌സൈസ് പറഞ്ഞു.

Advertisment