Advertisment

വിഘ്നേഷിന് മജ്ജ രോഗത്തെ തോൽപ്പിക്കണം. കരളലിവുള്ളവർ കനിയുക ..

New Update

കോഴിക്കോട്:  കരളലിവ് ഉള്ളവരുടെ കരുണ കാത്ത് മജ്ജ രോഗ ബാധിതനായ ഒരു 12 വയസ്സുകാരൻ. കോഴിക്കോട് തിക്കോടി മന്ദത്ത് ജയേഷിൻറെ മകനായ വിഘ്നേഷിനാണ് കളിച്ചു നടക്കേണ്ട പ്രായത്തിൽ അപൂർവ അസുഖം ബാധിച്ച് ദുരവസ്ഥയിൽ ആയത്.

Advertisment

publive-image

വളരെ പാവപ്പെട്ട , പാരമ്പര്യ മത്സ്യത്തൊഴിലാളിയായ പിതാവിൻറെ വരുമാനത്തിൽ കുടുംബം മുൻപോട്ടു പോകുമ്പോഴാണ് ഇടിത്തീ പോലെ ഈ രോഗം കുടുംബത്തിന്‌ ആഘാതം ഏൽപ്പിക്കുന്നത്.

ഇപ്പോൾ എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴും ജീവിതത്തിലേക്ക് തിരികെ വരാം എന്നുള്ള പ്രതീക്ഷ വിഘ്നേഷിനും കുടുംബത്തിനും ഉണ്ട്.

പക്ഷേ ഈ രോഗത്തിൻറെ ഒരേ ഒരു ചികിത്സാ രീതി യായ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ചെലവായ 40 ലക്ഷം രൂപ എന്ന സംഖ്യയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ് ഈ ദരിദ്ര കുടുംബം.

publive-image

വിഘ്നേഷിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാൻ സുമനസ്സുകളായ ഏവരുടെയും കനിവു കാത്ത് ആ കുടുംബവും നാടും കാത്തിരിക്കുന്നു. നിങ്ങളും സഹായിക്കില്ലേ .

നിങ്ങളാൽ കഴിയുന്ന സഹായം ദയവായി നൽകുക.

വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക.

മജീദ് മന്ദത്ത് ( ചെയർമാൻ, ചികിത്സ സഹായ കമ്മിറ്റി)

+91 9061508200

നിങ്ങളുടെ വിലയേറിയ സംഭാവനകൾ താഴെ കാണുന്ന അക്കൗണ്ട് നമ്പറിൽ അയക്കുക.

State Bank of India,

Payyoli branch

IFSC CODE - SBIN 0017242

Account name - VIGNESH CHIKILSA SAHAYA COMMITTEE

account number -

39123078866

Advertisment