Advertisment

പൗരത്വ പ്രക്ഷോഭം: കോടതികൾക്കുമപ്പുറം ജനകീയ പോരാട്ടം അന്തിമ വിജയം നേടും - സുബ്രമണി അറുമുഖം

New Update

തിരുവനന്തപുരം:  എല്ലാ കോടതികൾക്കുമപ്പുറം ജനങ്ങളാണ് പ്രതീക്ഷയെന്നും പൗരത്വ പ്രശ്നത്തിൽ ജനകീയ പോരാട്ടങ്ങൾ തന്നെ അന്തിമ വിജയം നേടുമെന്നും വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം.

Advertisment

വെൽഫെയർ പാർട്ടി തിരുവനന്തപുരം ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച പൗരത്വ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

publive-image

പൗരത്വ ഭേദഗതി നിയമത്തിൽ ജനവികാരം കണക്കിലെടുക്കാത്ത നിസ്സംഗ സമീപനമാണ് സുപ്രീം കോടതിയുടേത്. ജനകീയ പ്രക്ഷോഭം കോടതികളേയും തിരുത്തിക്കും.

രാജ്യം സംഘ്പരിവാർ സമഗ്രാധിപത്യത്തിൽ നിന്ന് മോചനം നേടുന്നതുവരെ ജനങ്ങൾ തെരുവിലുണ്ടാകും. രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്താൻ വെൽഫെയർ പാർട്ടിയുമുണ്ടാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സംഘ്പരിവാർ വിഭാവന ചെയ്യുന്ന സവർണാധിപത്യ രാഷ്ട്രത്തിനുള്ള അന്തിമ ശ്രമമാണ് പൗരത്വ ഭേദഗതി നിയമമെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു.

നോട്ട് നിരോധം, ജി.എസ്.ടി അടക്കമുള്ള സകല നീക്കങ്ങളും ഇതിന്‍റെ ഭാഗമാണ്. സവർണാധിപത്യ ശ്രമങ്ങൾക്ക് കോർപറേറ്റുകളുടെ പിന്തുണ ഉറപ്പിക്കാനുള്ള പ്രീണനങ്ങൾ മാത്രമാണ് ഇവയെല്ലാം.

വിചാരധാര വിഭാവന ചെയ്തതുപോലെ മുസ്‍ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും അവശേഷിച്ചവരെ രണ്ട് തരം പൗരന്മാരാക്കുകയും ചെയ്യുക എന്നതാണ് എൻ.ആർ.സി വഴിയും സി.എ.എ വഴിയും അവർ ലക്ഷ്യമാക്കുന്നത്.

നീണ്ട പോരാട്ടങ്ങളുടെ പാരമ്പര്യമുള്ള ജനാധിപത്യ മതേതര സമൂഹമെന്ന നിലയിൽ ഇന്ത്യൻ ജനത ഈ നീക്കത്തെ ചെറുക്കുമെന്നും ഇത് ആർ.എസ്.എസിന്റെയും അമിത് ഷായുടെയും വാട്ടർലൂ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, മുസ്‍ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, എസ്.ഡി.പി.ഐ ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ, പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ വർക്കല രാജ്,

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്, സുരേന്ദ്രൻ കരിപ്പുഴ, ശ്രീജ നെയ്യാറ്റിൻകര, എൻ.എം അൻസാരി തുടങ്ങിയവർ സംസാരിച്ചു.

Advertisment