Advertisment

യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈംമിനിസ്റ്റേഴ്‌സ് അവാര്‍ഡിന് അര്‍ഹരായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി:  മുംബൈയിലെ യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് 2018-19-ലെ പ്രൈംമിനിസ്റ്റേഴ്‌സ് അവാര്‍ഡിന് അര്‍ഹരായി. യോഗയുടെ പ്രചാരണത്തിനും വികസനത്തിനും ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ്. ഡല്‍ഹിയിലെ വജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഹന്‍സാജി ജയദേവ യോഗേന്ദ്ര പ്രധാനമന്ത്രിയില്‍നിന്നു അവാര്‍ഡ് ഏറ്റുവാങ്ങി.

Advertisment

publive-image

ആധുനിക യോഗയുടെ പിതാവെന്നു വിളിക്കപ്പെടുന്ന യോഗേന്ദ്രജി 1918-ല്‍ സ്ഥാപിച്ചതാണ് മുംബൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട്. 2018 ഡിസംബര്‍ 25-ന് ഇന്‍സ്റ്റിറ്റ്യൂട്ട് ശതവാര്‍ഷികം ആഘോഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെയ്യുന്ന യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് കൂടിയാണിത്. ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള ആദ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ടുമാണിത്.

ഓരോ ദിവസവും ആയിരത്തഞ്ഞൂറിലധികം ആളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കുകയും പരിശീലനം നേടുകയും ചെയ്യുന്നുണ്ട്. ഇതുവരെ അമ്പതിനായിരത്തിലധികം യോഗ അധ്യാപകരെ ഇന്‍സ്റ്റിറ്റ്യൂട്ട് പരിശീലിപ്പിച്ചിട്ടുണ്ട്.

Advertisment