മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് ഒരു മുന്നറിയിപ്പുമായി കേരളാ പൊലീസിന്റെ ‘ഒരു യമണ്ടന്‍ ദുരന്തകഥ’

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, May 27, 2019

മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് തികച്ചും വിത്യസ്തമായൊരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ. മദ്യപിച്ച് വാഹനമോടിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ വീഡിയോ. ‘ഒരുയമണ്ടന്‍ ദുരന്തകഥ’ എന്നാണ് ഈ വീഡിയോയ്ക്ക് കേരള പൊലീസ് നല്‍കിയിരിക്കുന്ന പേര്. എന്തായാലും ഈ വീഡിയോ ഇതിനോടകംതന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടി. ആയിരത്തിലധികം പേരാണ് ഒരു യമണ്ടന്‍ ദുരന്തകഥ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ പങ്കുവെച്ചത്.

×