Advertisment

ഹൈറേഞ്ച് സംരക്ഷണ സമിതി പിരിച്ചുവിടണം - കേരളാ പ്രദേശ് ഒബിസി കോൺഗ്രസ്സ്

New Update

publive-image

Advertisment

ഇടുക്കി: കാർഷിക, ഭൂവിഷയങ്ങൾ വളരെ സങ്കീർണ്ണമായ ഘട്ടത്തിൽ വെറും പ്രസ്താവന സമിതിയായി മാറിയ ഹൈറേഞ്ച് സംരക്ഷണ സമിതി പിരിച്ചുവിട്ട് കർഷകരോട് മാപ്പു പറയണമെന്ന് കേരളാ പ്രദേശ് ഒബിസി കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.ആർ പ്രകാശ് ആവശ്യപ്പെട്ടു.

ഹൈറേഞ്ചിലെ കർഷകജനതയുടെ അവകാശങ്ങൾക്കായി കക്ഷി - രാഷ്ട്രീയത്തിന് അതീതമായി ഇടുക്കിയിലെ കാർഷിക ഭൂമിവിഷയങ്ങൾ ഉയർത്തിപ്പിടിച്ച് സമര പരമ്പരകൾക്ക് നേതൃത്വം നൽകിയ ഹൈറേഞ്ച് സംരക്ഷണ സമിതി ഭരണവിലാസം പ്രസ്താവന സമിതിയാക്കി നിർജീവമായ സാഹചര്യത്തിലാണ് പിരിച്ചുവിടണമെന്ന ആവശ്യമുയർത്തുന്നത്.

ജില്ലയിൽ വിവിധ നിയമപ്രകാരം നൽകിയിട്ടുള്ള പട്ടയങ്ങളിലെ അപാകതകൾ തിരുത്തി ഇങ്ങനെ നൽകിയിട്ടുള്ള പട്ടയങ്ങൾ വാങ്ങി ഉപാധിരഹിതമായി നൽകണമെന്നും.പട്ടയം ലഭിച്ച ഭൂമിയിൽ വീട് നിർമ്മിക്കുന്നതോടൊപ്പം വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള നിയമ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമിതി നടത്തിയ സമരങ്ങളുടെ ഗുണഫലം അനുഭവിച്ചത് ഇടതുപക്ഷ മുന്നണിയാണെന്നും 5 വർഷം ഭരിച്ചിട്ടും,തുടർഭരണം ലഭിച്ചിട്ടും സർക്കാർ കർഷകർക്കനുകൂലമായ ഒരു തീരുമാനവും എടുക്കുന്നില്ലെന്നും സമിതിയുടെ പ്രവർത്തനം പ്രസ്താവനകളിൽ അവസാനിക്കുന്നത് കർഷക വഞ്ചനയും,ഇടതുപക്ഷ നിലപാടുകളുമായതിനാൽ സമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

രാജഭരണകാലത്ത് ഏലം കൃഷിക്ക് മാത്രമായി നൽകിയിട്ടുള്ള സി എച്ച് ആർ ഭൂമിയിലെ പട്ടയവും, കുത്തകപാട്ട ഭൂമിയും വനംവകുപ്പ് ഏറ്റെടുക്കുന്നതിനായി നടപടികൾ പൂർത്തീകരിച്ച് ജണ്ടയിട്ട് തിരിച്ച് കർഷകർ ചെയ്യുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടും സമിതി സർക്കാർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.

യുഡിഎഫ് ഭരണത്തിൽ സമരവും,എൽഡിഎഫ് ഭരണത്തിൽ പ്രസ്താവനയും മാത്രമുള്ള സമിതിയുടെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി പിരിച്ചുവിട്ട് പൊതുജനത്തോട് മാപ്പ് പറയണമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

idukki
Advertisment