Advertisment

ജൂണ്‍ ആദ്യംതന്നെ കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് പ്രവചനം

New Update

ന്യൂഡല്‍ഹി : ജൂണ്‍ ആദ്യംതന്നെ കേരളത്തില്‍ മണ്‍സൂണ്‍ എത്തുമെന്ന് പ്രവചനം .ഇത് ആദ്യ കാല സൂചനയാണ്. ഈ വര്‍ഷം സാധാരണ മണ്‍സൂണ്‍ ആയിരിക്കുമെന്നും, ശരാശരി മഴയുടെ 98 ശതമാനമായിരിക്കുമെന്നായിരുന്നു ഏപ്രില്‍ 16 ന് നടത്തിയ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതില്‍ അഞ്ച് ശതമാനംവരെ വ്യത്യാസമുണ്ടാകാമെന്നും ഭൗമ മന്ത്രാലയം സെക്രട്ടറി എം രാജിവന്‍ ട്വീറ്റ് ചെയ്തിരുന്നു.

Advertisment

publive-image

കഴിഞ്ഞ തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളില്‍ രാജ്യത്ത് മണ്‍സൂണ്‍ ശരാശരിക്കും മുകളിലായിരുന്നു. ഇത്തവണ അത് സാധാരണ നിലയിലായിരിക്കുമെന്നും കാര്‍ഷികമേഖലയ്ക്കും, സമ്ബദ്വ്യവസ്ഥയ്ക്കും അത് ഗുണം ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളില്‍ 40 കി.മി. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisment