Advertisment

കേരള യൂത്ത് ഫ്രണ്ട് (എം) അൻപതാം ജന്മദിനം കോവിഡ് പ്രതിരോധ പരിപാടികളോട് കൂടി ആഘോഷിച്ചു

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട് :കേരള യൂത്ത് ഫ്രണ്ട് (എം) ൻറെ അൻപതാം ജന്മദിനത്തോടനുബന്ധിച്ച് യൂത്ത് ഫ്രണ്ട് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡിനെതിരെ യൂത്ത് ഫ്രണ്ട് പ്രവർത്തകർ യുവശക്തി പ്രതിജ്ഞ എടുത്തു പാലക്കാട് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന പരിപാടിയിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻറ് പ്രജീഷ് പ്ലാക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

publive-image

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പ്രൊട്ടക്റ്റ് ഫെയ്സ് ഷീൽഡ് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷനിൽ പാലക്കാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം നടത്തി പ്രസ്തുത പരിപാടിയിൽ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് പ്രജീഷ് പ്ലാക്കൽ കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. ശിവരാജേഷ്, യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി എം മനോജ്, യൂത്ത് ഫ്രണ്ട് ജില്ലാ ഭാരവാഹികളായ അനീഷ് വിജയൻ, ജിതിൻ ജയപ്രകാശ്,അജിത്ത് ജോസഫ്, ഈ. പി ശബരി , അജയ് എന്നിവർ പങ്കെടുത്തു.

kerala youth friend
Advertisment