Advertisment

വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി ഭവന് മുന്നിൽ നാളെ യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം പ്രതിഷേധ സമരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

കോട്ടയം : സംസ്ഥാന സർക്കാർ കേരളത്തിലെ സാധരണക്കാർക്ക് ഇരുട്ടടി നൽകി നടപ്പാക്കിയ, പാവപ്പെട്ടവന്റെ നട്ടെല്ല് ഒടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപെട്ട് യൂത്ത് ഫ്രണ്ട് (എം) ജോസഫ് വിഭാഗം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം വൈദ്യുതി ഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തും.

സമരം കേരള കോൺഗ്രസ്‌ (എം) ആക്ടിങ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിക്കും. പാർട്ടിയുടെയും, യൂത്ത് ഫ്രണ്ടിന്റെയും സംസ്ഥാന നേതാക്കൾ പ്രസംഗിക്കും.

pj joseph
Advertisment